18 October Friday
എസ്‌എഫ്‌ഐ പ്രവർത്തകനെ ആക്രമിച്ച സംഭവം

ആർഎസ്‌എസുകാർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019
വട്ടിയൂർക്കാവ്
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്കിൽ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിൽ പങ്കെടുത്ത്‌  കോളേജിൽ മടങ്ങിയെത്തിയ എസ്എഫ്ഐ പ്രവർത്തകനെ ആക്രമിച്ച ആർഎസ്എസ്–- എബിവിപി പ്രവർത്തകർക്കെതിരെ കേസ്‌. വൈസ് ചെയർമാനും മൂന്നാംവർഷ ഇലക്ട്രിക്കൽ വിദ്യാർഥിയുമായ നെടുമങ്ങാട് സ്വദേശി ശ്രീക്കുട്ടൻ, രണ്ടാംവർഷ ഇലക്ട്രിക്കൽ വിദ്യാർഥിയും എബിവിപി യൂണിറ്റ് സെക്രട്ടറിയുമായ പാറശാല സ്വദേശി അഖിൽ രാജ്,  രണ്ടാം വർഷ ഇലക്ട്രോണിക്സ് വിദ്യാർഥിയും കൊച്ചി സ്വദേശിയുമായ അമൽ കൃഷ്ണ, ആർഎസ്എസുകാരായ നെട്ടയം ആശ്രമം റോഡിൽ കൊഞ്ച് സതിയെന്ന സതി, നെട്ടയം സ്വദേശി ജയൻ എന്നിവരുടെ പേരിലാണ്  കേസെടുത്തത്. എ എസ്‌ അഖിലിനെയാണ്‌ ആക്രമിച്ചത്‌. 
വെള്ളിയാഴ്ചയാണ് യൂണിയൻ നേടിയ എസ്എഫ്ഐ പ്രവർത്തകർ നെട്ടയത്തു നിന്നും വട്ടിയൂർക്കാവിലക്ക് ആഹ്ലാദ പ്രകടനം നടത്തുന്നതിനിടയിൽ ആർഎസ്എസ് നേതാക്കളുടെ നേതൃത്വത്തിൽ എബിവിപി പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത്. തുടർന്ന് എസ്എഫ്ഐ നേതാക്കളും പൊലീസും ഇടപെട്ട് രംഗം ശാന്തമാക്കിയിരുന്നു. 
 
വട്ടിയൂർക്കാവിൽനിന്ന്‌ പ്രകടനം കഴിഞ്ഞ്‌ കോളേജിൽ വാഹനങ്ങൾ എടുക്കാനെത്തിയ അഖിലിനും മറ്റ് എസ്എഫ്ഐ പ്രവർത്തകർക്കുംനേരെ പൊലീസ് നോക്കി നിൽക്കെ ആർഎസ്‌എസുകാർ ആക്രമിച്ചു. അടികൊണ്ട് അവശനായ അഖിലിനെ നാട്ടുകാർ പേരൂർക്കട ആശുപത്രിയിൽ എത്തിച്ചു.   അഖിൽ പേരൂർക്കട ആശുപത്രിയിൽ ചികിത്സയിലാണ്.
കോളേജിനകത്ത്‌ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച റെഗുലർ ക്ലാസുകൾ ഉണ്ടാകില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top