18 September Wednesday

പമ്പിങ്ങില്ല; 40 വീടുകൾ വെള്ളത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019
അമ്പലപ്പുഴ
പമ്പിങില്ലാത്തതിനാൽ 40 വീടുകൾ മൂന്നാഴ്‌ചയിലധികമായി വെള്ളത്തിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പത്താം വാർഡ് കാക്കാഴം പാടശേഖരത്തിന്‌ സമീപത്തെ വീട്ടുകാരാണ്  ദുരിതത്തിലായത്. കനത്തമഴയിൽ മൂന്നുവശങ്ങളിലും റോഡുള്ള പാടശേഖരത്തിലെ 35 ദിവസം പ്രായമെത്തിയ നെൽച്ചെടികൾ നശിച്ചു. 90 ഏക്കറുള്ള പാടത്തിന്റെ ബണ്ട് നിർമാണത്തിന് പണമനുവദിച്ചിട്ടും നിർമാണം നടത്താൻ പാടശേഖര സമിതി ഭാരവാഹികൾ തയ്യാറാകുന്നില്ലെന്ന്‌ കർഷകരും നാട്ടുകാരും ആരോപിച്ചു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വെള്ളം പമ്പുചെയ്യാൻ തയ്യാറായില്ല. ഒരാഴ്‌ച മുമ്പ്‌ രണ്ടു മണിക്കൂർ മാത്രമാണ് മോട്ടോർ പ്രവർത്തിപ്പിച്ചത്. അഞ്ചുദിവസം തുടർച്ചയായി മോട്ടോർ പ്രവർത്തിപ്പിച്ചാലേ പാടശേഖരത്തുനിന്നും വീടുകളിൽനിന്നും വെള്ളമൊഴിവാക്കാനാകൂ. 
 മടവീണ് കൃഷി നശിച്ചതായി കാട്ടി നഷ്ടപരിഹാരം വാങ്ങിയെടുക്കാനുള്ള ശ്രമമാണ് സമിതി ഭാരവാഹികൾ നടത്തുന്നതെന്ന്‌ കർഷകർ പറഞ്ഞു. 
ദുരിതത്തിലായ നാട്ടുകാരും കർഷകരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റ് എം എ അഫ്സത്ത്,  കൃഷി ഓഫീസർ അഖില, വില്ലേജ് അധികൃതർ എന്നിവർ സ്ഥലത്തെത്തി ദുരിതത്തിനു പരിഹാരം കാണുമെന്ന് ഉറപ്പുനൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top