28 September Tuesday

ക്വട്ടേഷന്‍ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021
നെയ്യാറ്റിൻകര
വാഹനവിൽപ്പനയുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ കോൺ​ഗ്രസ് പ്രവർത്തകരായ ക്വട്ടേഷൻസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്ന് നാൾ തടവിലിട്ട് തല്ലിച്ചതച്ചു. നെയ്യാറ്റിൻകര ചെമ്പരത്തിവിള സുരേഷ്ഭവനിൽ സുരേഷ്‌കുമാറിനെയാണ് (45) സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചത്. ഒളിസങ്കേതത്തിൽനിന്ന് രക്ഷപ്പെട്ട യുവാവിനെ ​ഗുരുതര പരിക്കുകളോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷി​ന്റെ മുഖത്തും നെഞ്ചിലും മുതുകിലും കല്ലുകൊണ്ടിടിച്ചിട്ടുണ്ട്. വെങ്ങാനൂർ സ്വദേശി രഞ്ചു, വണ്ടന്നൂർ സ്വദേശി രമേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴം​ഗ സംഘമാണ് പിന്നിലെന്ന് നെയ്യാറ്റിൻകര സിഐ എസ് വി സാ​ഗർ പറഞ്ഞു. ഒരു വാഹനം കച്ചവടം നടത്തിയത് സംബന്ധിച്ചാണ് മർദനമുണ്ടായതെന്നും ഇതിൽ വാഹനം വിറ്റയാളാണ് ക്വട്ടേഷൻ നൽകിയതെന്നുമാണ് അറിയുന്നത്. കൂലിപ്പണിക്കാരനായ സുരേഷ് വാഹനക്കച്ചവടങ്ങൾക്കും ഇടനിലനിന്നിരുന്നു. 
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആറോടെയാണ് സംഘം ബൈക്കിലെത്തി തട്ടിക്കൊണ്ടുപോയത്. പ്രതികളിൽ രഞ്ചു മറ്റൊരു കേസിൽ വിഴിഞ്ഞം പൊലീസി​ന്റെ പിടിയിലായി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. രമേശ​ന്റെ പേരിലും കേസുകളുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top