07 December Saturday

ഒഴിയാബാധയായി ബാലരാമപുരം റെയിൽവേ ലെവൽ ക്രോസ്

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

ബാലരാമപുരം റെയിൽവേ ക്രോസിലെ ഗതാഗതക്കുരുക്ക്‌

ബാലരാമപുരം
തേമ്പാമുട്ടം ലെവല്‍ക്രോസിൽ ഗതാഗതക്കുരുക്ക‌് രൂക്ഷം. എന്നാൽ, നടപടിയെടുക്കാൻ റെയിൽവേ അധികൃതർ തയ്യാറാകുന്നില്ല. മേൽപ്പാലമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട‌്. ഉടൻ നിർമിക്കുന്ന രാജ്യത്തെ 154 റെയിൽ മേൽപ്പാലങ്ങളുടെ പട്ടികയിലും ബാലരാമപുരത്തിന് ഇടം കിട്ടിയില്ല.
 
 20 ട്രെയിൻ പ്രതിദിനം ഇതുവഴി സർവീസ‌് നടത്തുന്നുണ്ട‌്. ട്രെയിൻ പോകുന്നതിന‌് പത്തുമിനിറ്റ് മുമ്പാണ് ലെവല്‍ക്രോസ് അടയ‌്ക്കുന്നത്. 
 
രോഗികളുമായി വരുന്ന വാഹനങ്ങള്‍ പലപ്പോഴും ലെവല്‍ക്രോസില്‍ കിടക്കേണ്ടിവരുന്നതും നിത്യകാഴ്ചയാണ്. ഇടുങ്ങിയ റോഡായതിനാൽ ലെവല്‍ക്രോസ് തുറക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഗതാഗതക്കുരുക്കാണ‌്. രാവിലെ ഏഴിനും ഒമ്പതിനുമിടയിൽ ആറുതവണ ഗേറ്റടയ്ക്കും. തിരക്കുള്ള ഈ സമയത്ത് സ്കൂൾ വാഹനങ്ങളുൾപ്പെടെ ഒരു കിലോമീറ്റർ നീണ്ട നിര ദൃശ്യമാകും.
 
കുത്തനെ ഇറക്കമുള്ള സ്ഥലമായതിനാല്‍ ഗെയ്റ്റ് അടയ‌്ക്കുമ്പോള്‍ ക്രോസിന് സമീപം നിയന്ത്രണംവിട്ട് വാഹനങ്ങള്‍ ഇടിക്കുന്നതും പതിവാണ്. ഈ വർഷത്തെ കേന്ദ്രബജറ്റിലും നാട്ടുകാർ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും നിരാശയായിരുന്നുഫലം.  
 
പ്രധാന വാർത്തകൾ
 Top