02 August Monday
കോവിഡ്‌ പരിശോധനയില്ല

ബിപിസിഎൽ, എൽപിജി ബോട്ടിലിങ് പ്ലാന്റിൽ തൊഴിലാളികൾ പണിമുടക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021

കോവിഡ് പരിശോധനയും വാക്സിനേഷനും നടത്തുന്നില്ലെന്നാരോപിച്ച് മേനംകുളം ബിപിസിഎൽ, എൽപിജി ബോട്ടിലിങ്‌ പ്ലാന്റിലെ വിവിധ യൂണിയൻ തൊഴിലാളികൾ പണിമുടക്കിയപ്പോൾ

കഴക്കൂട്ടം  
കോവിഡ് പരിശോധനയും വാക്സിനേഷനും നടത്തുന്നില്ലെന്നാരോപിച്ച് മേനംകുളം ബിപിസിഎൽ എൽപിജി ബോട്ടിലിങ്‌ പ്ലാന്റിലെ വിവിധ യൂണിയൻ തൊഴിലാളികൾ പണിമുടക്കി. 
രാവിലത്തെ ഷിഫ്റ്റിലെ ജീവനക്കാരാണ് പണിമുടക്കിയത്. കോവിഡ് വ്യാപനം രൂക്ഷമായ കഠിനംകുളം പഞ്ചായത്തിലാണ് ഭൂരിപക്ഷം തൊഴിലാളികളും താമസിക്കുന്നത്. എന്നാൽ കോവിഡ് പരിശോധനയോ വാക്സിൻ വിതരണമോ നടത്താൻ കമ്പനി തയ്യാറായിട്ടില്ല. 
അതേസമയം ബിപിസിഎൽ കൊച്ചി പ്ലാന്റിലെ ജീവനക്കാർക്ക് ഒന്നാം ഡോസ് വാക്സിൻ നൽകിയിട്ടുമുണ്ട്.  
മറ്റ് എണ്ണക്കമ്പനികൾ തൊഴിലാളികൾക്ക് വാക്സിനേഷനുള്ള സൗകര്യം നൽകുമ്പോൾ ബിപിസിഎൽ മാത്രം ഇതു നിഷേധിക്കുകയാണ്. എന്നാൽ ഇവർ കോവിഡ് മുന്നണി പോരാളികളുടെ പട്ടികയിൽ ഇല്ലാത്തതിനാലാണ് വാക്സിനേഷൻ നൽകാൻ കഴിയാത്തതെന്നാണ് അധികൃതർ പറയുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top