05 October Wednesday

നാടിനെ സ്തംഭിപ്പിച്ച് ‘ചക്രസ്തംഭനം’

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021
തിരുവനന്തപുരം
അനിയന്ത്രിതമായ ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ട്രേഡ്‌ യൂണിയൻ സംയുക്തമായി സംഘടിപ്പിച്ച ചക്രസ്‌തംഭന സമരം നഗരത്തെ സ്‌തംഭിപ്പിച്ചു. സ്റ്റാച്യുവിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനംചെയ്തു. സി ജയൻബാബു, കെ എസ് സുനിൽകുമാർ, പുല്ലുവിള സ്റ്റാൻലി, ഹരികൃഷ്ണൻ, സോളമൻ വെട്ടുകാട്, ജോസഫ്, സോണിയാ ജോർജ്, കവടിയാർ ധർമൻ, കെ ബാബു എംഎൽഎ, ബി സത്യൻ, തമ്പാനൂർ മുരളി, ജി അനിരുദ്ധൻ എന്നിവർ സംസാരിച്ചു. ഓവർബ്രിഡ്ജിൽ ഡോ. എ നീലലോഹിതദാസൻ നാടാർ ഉദ്ഘാടനംചെയ്തു. ജയമോഹൻ, നാലാഞ്ചിറ ഹരി, പ്രവീൺ, കെ എസ് മധുസൂദനൻ, പ്രമോദ് എന്നിവർ സംസാരിച്ചു. പിഎംജിയിൽ പി കെ കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനംചെയ്‌തു. ഇ കെന്നഡി, പി എസ് നായിഡു, പ്രദീപ്, സി കെ ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. പാളയത്ത്  വി ആർ പ്രതാപൻ ഉദ്‌ഘാടനം ചെയ്‌തു. സി പ്രസന്നകുമാർ, എ എ റഹിം, പി കെ രാജു, രാധാകൃഷ്ണൻ നായർ, തമ്പാനൂർ മധു, ടി എസ്‌  ബിനുകുമാർ, ഐഷാബേക്കർ, ജിജി, ദീപു പ്ലാമൂട് എന്നിവർ സംസാരിച്ചു. പുളിമൂട്ടിൽ മീനാങ്കൽ കുമാർ, ഷാജഹാൻ, എം സുന്ദരം എന്നിവർ സംസാരിച്ചു. ആയുർവേദ കോളേജിൽ കടകംപള്ളി സുരേന്ദ്രൻ, സിറ്റാദാസ്, രവീന്ദ്രൻനായർ, ഡി ആർ അനിൽ എന്നിവർ സംസാരിച്ചു. തമ്പാനൂരിൽ ശാന്തകുമാർ, പുത്തൻപള്ളി നിസ്സാർ എന്നിവർ സംസാരിച്ചു. 
കിഴക്കേകോട്ടയിൽ എൻ സുന്ദരംപിള്ളയും തമ്പാനൂർ ചെന്തിട്ട ഫ്ലൈ ഓവറിൽ എസ് പുഷ്പലതയും മണക്കാട് കെ സി കൃഷ്ണൻ കുട്ടിയും ഉദ്ഘാടനംചെയ്തു. കിള്ളിപ്പാലത്ത്‌ ചാല മോഹനൻ, ചൂരക്കാട്ട്‌ ഇന്ദിര, അമ്പലത്തറയിൽ എസ് സലീം, പൂജപ്പുരയിൽ വൃന്ദാറാണി, പവർഹൗസ്‌ റോഡിൽ എം സുന്ദരം, ആര്യശാലയിൽ മായ പ്രദീപ്, ചെമ്പൊണിപ്പുരയിൽ ജയചന്ദ്രൻ, കിള്ളിപ്പാലത്ത്‌ എസ് എ സുന്ദർ, ചാല റോഡിൽ ജയൻ കൊത്തുവാലി, അട്ടക്കുളങ്ങരയിൽ കെ രാജേന്ദ്രൻ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. ചാല ഏരിയയിലെ മറ്റു കേന്ദ്രങ്ങളിൽ എം മണികണ്ഠൻ, ജി ശിവദാസൻ, പി ഗീത, എ എം ജലീൽ, ഷാജഹാൻ വെട്ടുമ്പുറം എന്നിവർ ഉദ്‌ഘാടനംചെയ്‌തു.
പാളയം ഏരിയയിലെ മേഖലാ കേന്ദ്രങ്ങളിൽ ചക്രസ്തംഭനം നടത്തി. പാളയത്ത് വി ആർ പ്രതാപൻ, വട്ടിയൂർക്കാവിൽ എം വേലപ്പൻ, വഞ്ചിയൂരിൽ പി സുരേഷ് കുമാർ, തമ്പാനൂരിൽ ശാന്തകുമാർ, ഡിപിഐ റോഡിൽ ആർ പ്രദീപ്, അനിരുദ്ധൻ റോഡിൽ ജെ പി ജഗദീഷ്, ശാസ്തമംഗലത്ത്‌ എസ് ശശിധരൻ, മരുതംകുഴിയിൽ കെ ആർ മധുസൂദനൻ, പാങ്ങോട് അഡ്വ. എസ് എൽ അജിതാ ദേവി, വലിയവിളയിൽ ജി രാമചന്ദ്രൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
വഞ്ചിയൂരിൽ 22 കേന്ദ്രത്തിൽ ചക്രസ്തംഭന സമരം നടന്നു. കൈതമുക്കിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പേട്ടയിൽ സി ലെനിൻ, ചാക്കയിൽ കെ ശ്രീകുമാർ, ഉള്ളൂരിൽ എസ് അനിൽകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു. 
വിളപ്പിൽ ഏരിയയിൽ  12 കേന്ദ്രത്തിൽ ചക്രസ്തംഭന സമരം നടന്നു. തിരുമല ജങ്‌ഷനിൽ ആർ വേലപ്പൻപിള്ള, മലയിൻകീഴിൽ വി എസ് ശ്രീകാന്ത്, പേയാട് ജങ്‌ഷനിൽ വിളപ്പിൽ രാധാകൃഷ്ണൻ, വെള്ളനാട്  എം രാജേന്ദ്രൻ, അരുവിക്കരയിൽ എം ആന്റണി, അഴിക്കോട് എസ് കെ  റഹിം, കാച്ചാണിയിൽ ശ്രീകണ്ഠൻ , മുണ്ടേലയിൽ വി ആർ  പ്രവീൺ കുമാർ, പെരുകാവിൽ  മുരളീധരൻ നായർ, വിളവൂർക്കലിൽ ജി സജിനകുമാർ, തച്ചോട്ടുകാവിൽ  എം അനിൽകുമാർ, വലിയറത്തലയിൽ എസ് ശിവപ്രസാദ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
പേരൂർക്കട ഏരിയയിൽ 39 കേന്ദ്രത്തിൽ ചക്രസ്തംഭനം സംഘടിപ്പിച്ചു. ഏണിക്കരയിൽ എസ് എസ് രാജലാൽ ഉദ്ഘാടനം ചെയ്തു. പേരൂർക്കടയിൽ കെ ശശാങ്കൻ, കേശവദാസപുരത്ത് എം ജി മീനാംബിക, എട്ടാംകല്ലിൽ കരകുളം കൃഷ്ണപിള്ള, പേരൂർക്കടയിൽ വട്ടിയൂർക്കാവ് ശ്രീകുമാർ, വഴയിലയിൽ വി രാജീവ് തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. മറ്റിടങ്ങളിൽ ഡി മോഹനൻ, ചാന്നാൻവിള മോഹനൻ, ബി ബിജു, എ അജ്മൽ ഖാൻ, സി വേലായുധൻ, ജെ അരവിന്ദർ, ടി സുനിൽ കുമാർ, ബി ജയകുമാർ, എസ് അജിത് കുമാർ, ആർ പ്രീത, വി ബാലചന്ദ്രൻ, സി കെ ദിനേശ് കുമാർ, സി അജിത്ത്, കെ ജയചന്ദ്രൻ, പി എസ് ജയചന്ദ്രൻ, ആർ എസ് ബൈജു,  വി രവീന്ദ്രൻ,  ജി ആർ രതീഷ്, ലേഖാ റാണി, സുകുമാരൻ, അരുൺകുമാർ, സജീവൻ, ആർ സുനിൽ, കെ ശ്രീകണ്ഠൻ, പി എസ് അനിൽകുമാർ, ജയൻ, അരുൺ, നിസാർ, പി മോഹനൻ, വേണു, രാജ് കുമാർ, എ ബിജു, എം സത്യൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top