30 July Friday

ആര്യവൈദ്യശാലയിൽ യോഗാ ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021
മലപ്പുറം
കോട്ടക്കൽ ആര്യവൈദ്യശാല ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ്‌ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. ‘‘കോവിഡ് 19 മഹാമാരി കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യം’’ എന്ന വിഷയത്തിലായിരുന്നു ഓൺലൈനായി യോഗാ ക്ലാസ്‌ സംഘടിപ്പിച്ചത്‌. ഡോ. വി ചാന്ദ്നി ചന്ദ്രൻ യോഗ അവതരിപ്പിച്ചു. 
ഡോ. പി പ്രശാന്ത് ആമുഖപ്രഭാഷണം നടത്തി. അഡീഷണൽ ചീഫ് ഫിസിഷ്യൻ ഡോ. കെ മുരളീധരൻ, ചീഫ് ക്ലിനിക്കൽ റിസർച്ച് ഡോ. പി ആർ രമേഷ്, ജോയിന്റ്‌ ജനറൽ മാനേജർ പി രാജേന്ദ്രൻ, ചീഫ് ഫിസിഷ്യൻ ഡോ. പി എം വാരിയർ എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ. കെ വി രാജഗോപാലൻ സ്വാഗതവും സീനിയർ മാനേജർ പ്രീതാ വാരിയർ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top