05 August Thursday

ദേശീയപാതയിലെ അപകടം: രാമനാട്ടുകര നടുങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021
രാമനാട്ടുകര 
അഞ്ച്‌ യുവാക്കളുടെ മരണ ത്തിനിടയാക്കിയ വാഹനാപകടത്തിന്റെ നടുക്കം മാറാതെ രാമനാട്ടുകര. ഒരു വാഹനത്തിൽ സഞ്ചരിച്ച പാലക്കാട് ജില്ലക്കാരായ അഞ്ചുപേരും മരിച്ച വാർത്തയുമായാണ്‌ രാമനാട്ടുകരയും സമീപ പ്രദേശങ്ങളും തിങ്കളാഴ്ച ഉണരുന്നത്.
 സമീപകാലത്തൊന്നും കാണാത്ത ദുരന്തകാഴ്ചയാണ് പുലർച്ചെ പലരും നേരിൽ കാണാനിടയായത്. അപകടം നടന്നയുടൻ സമീപവാസികളും  വഴിയാത്രക്കാരും  പൊലീസും ഫയർഫോഴ്സും എത്തിയാണ്‌ എല്ലാവരെയും വാഹനത്തിൽനിന്ന്‌ പുറത്തെടുത്തത്. ലോറിയുമായുള്ള ഇടിയുടെ ആഘാതത്തിൽ ബൊലേറോ ജീപ്പ്‌  അമ്പേ തകർന്നു.   
  ചെർപ്പുളശേരിയിൽ പോകേണ്ടവർ, കരിപ്പൂർ വിമാനത്താവളത്തിൽ നിന്നെങ്ങനെ കോഴിക്കോട് ഭാഗത്തേക്കെത്തി എന്നതും സംശയത്തിനിടയാക്കി. ഇതോടെ പൊലീസ്, അപകടത്തിൽപ്പെട്ടവർക്കൊപ്പം സഞ്ചരിച്ച  മറ്റു ചിലരെയും ഇവർ യാത്രചെയ്ത  വാഹനവും പിടികൂടി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലെ സംഘവും ചെർപ്പുളശേരി സംഘവും തമ്മിലുള്ള കലഹവും സ്വർണം തട്ടാൻ പദ്ധതിയിട്ടെത്തിയവരിൽ ഉൾപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടവരെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് രാമനാട്ടുകര നഗരസഭാധ്യക്ഷ ബുഷ്റ റഫീഖ് ഉൾപ്പെടെ നിരവധി ജനപ്രതിനിധികളും നേതാക്കളുമെത്തിയിരുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിഭാഗവും വിശദമായ തെളിവുകൾ ശേഖരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top