03 August Tuesday

ജനറൽ ആശുപത്രിക്ക്‌ ചായംപൂശി‌ ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 22, 2021
കാസർകോട്‌
കോവിഡ്‌ കാലത്ത്‌ ആശുപത്രി കെട്ടിടം പെയിന്റടിക്കാൻ ആളില്ലാതെ വിഷമിക്കുമ്പോൾ അതും ഏറ്റെടുത്ത്‌ ഡിവൈഎഫ്‌ഐ. ജനറൽ ആശുപത്രിയിലെ ഗർഭിണികൾക്കായുള്ള കോവിഡ്‌ വാർഡാണ്‌ ഡിവൈഎഫ്‌ഐ ഏറ്റെടുത്ത്‌ പെയിന്റടിച്ചത്‌. 
കോവിഡ് പരിചരണ മുറിയായതിനാൽ ആരും ജോലി ഏറ്റെടുക്കുന്നില്ലെ ആശുപത്രി അധികൃതരുടെ സങ്കടംപറച്ചിലിനാണ്‌ ഡിവൈഎഫ്‌ഐ വിദ്യാനഗർ മേഖലാകമ്മിറ്റി പരിഹാരമുണ്ടാക്കിയത്‌. മേഖലാ പ്രസിഡന്റ്‌ കെ വി സബിൻകുമാറിന്റെ നേതൃത്വത്തിൽ എച്ച്‌ കബീർ, ബി ബിജേഷ് എന്നിവർ പിപിഇ കിറ്റ് ധരിച്ച് രണ്ട്‌ രാത്രികളിലായി കോവിഡ് വാർഡ് പൂർണമായും പെയിന്റടിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top