06 June Saturday

അസാധാരണ ത്യാഗം, ധീരത: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Saturday Jun 22, 2019

കെ ആർ ഗൗരിയമ്മയ്‌ക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ പിറന്നാൾ ആശംസകൾ അർപ്പിക്കുന്നു

 

ആലപ്പുഴ
സമൂഹത്തെ മുമ്പോട്ട‌് കൊണ്ടുപോകാനുള്ള നവോത്ഥാന നീക്കങ്ങളെ ശക്തിപ്പെടുത്തുമെന്ന പ്രതിജ്ഞയാണ‌് 100 വയസ‌് പിന്നിട്ട കെ ആർ ഗൗരിയമ്മയ‌്ക്കുള്ള പിറന്നാൾ സമ്മാനമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ ആർ ഗൗരിയമ്മയുടെ ജന്മശതാബ‌്ദി ആഘോഷം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസാധാരണ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതമാണ‌് ഗൗരിയമ്മ നയിച്ചത‌്. സ‌്ത്രീക്ക‌് സ്വന്തം മുഖവും വ്യക്തിത്വവുമുണ്ടെന്ന‌് കേരള സമൂഹത്തിൽ പൊരുതി സ്ഥാപിച്ച വ്യക്തിയാണ‌് ഗൗരിയമ്മ. അതിന‌്  അക്കാലത്ത‌് കരുത്തുപകർന്നത‌് കമ്യൂണിസ‌്റ്റ‌് പ്രസ്ഥാനമാണ‌്‌. നിർണായക ഘട്ടങ്ങളിലൊക്കെ കമ്യൂണിസ‌്റ്റ‌് പ്രസ്ഥാനത്തിന‌്  കരുത്തുപകർന്ന വ്യക്തിത്വമായിരുന്നു ഗൗരിയമ്മയുടേത‌്. പി  ക‌ൃഷ‌്ണപിള്ള, ഇ എം എസ‌്, എ കെ ജി തുടങ്ങിയ ഒന്നാംതലമുറ കമ്യൂണിസ‌്റ്റ‌് നേതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ ഗൗരിയമ്മ, കേരളത്തിൽ കമ്യൂണിസ‌്റ്റ‌് പ്രസഥാനം കെട്ടിപ്പടുക്കാൻ വലിയ സംഭാവനയാണ‌് നൽകിയത‌്. 
ദിവാൻ ഭരണത്തിനെതിരെ പൊരുതിയ ഗൗരിയമ്മയെ അതിൽനിന്ന‌് പിന്തിരിപ്പിക്കാൻ സർ സി പി, മജിസ‌്ട്രേട്ട‌്  പദവി വാഗ‌്ദാനംചെയ‌്ത
തും ഗൗരിയമ്മ അത‌് നിരാകരിച്ചതും ചരിത്രത്തിന്റെ ഭാഗമാണ‌്. മജിസ്ട്രേട്ട‌് പദവി സ്വീകരിച്ച‌്  സർ സി പിയുടെ ന്യായാധിപയാകുന്നതിൽ ആയിരുന്നില്ല, സർ സി പിക്കെതിരെ പൊരുതി അദ്ദേഹത്തെ തടവറയിലാക്കുന്നതിലായിരുന്നു ഗൗരിയമ്മയ‌്ക്ക‌്  താൽപ്പര്യം. അതായിരുന്നു സ്വാതന്ത്ര്യബോധ
ത്തോടുള്ള അവരുടെ കൂറും പ്രതിബദ്ധതയും. മറ്റുള്ളവർക്ക‌് മനുഷ്യോചിതമായി ജീവിക്കാൻ കഴിയണമെന്ന ബാല്യത്തിലേ പുലർത്തിയ കരുതലാണ‌് വിദ്യാർഥി പ്രസ്ഥാനത്തിലേക്കും കമ്യൂണിസ‌്റ്റ‌് പ്രസ്ഥാനത്തിലേക്കും എത്തിച്ചത‌്. വ്യവസ്ഥിതി മാറിയില്ലെങ്കിലും തങ്ങൾക്ക‌് കുറവൊന്നുമുണ്ടാകില്ല എന്നറിഞ്ഞിട്ടും  വ്യവസ്ഥിതി മാറ്റാനുള്ള പോരാട്ടത്തിനായി എല്ലാം ത്യജിച്ചിറങ്ങിയവരുടെ നിരയിലാണ‌്  ഗൗരിയമ്മയുടെ സ്ഥാനം.
ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വർത്തമാനകാല രാഷ‌്ട്രീയവുമായി കൂട്ടിയിണക്കുന്ന അപൂർവം കണ്ണികളിൽ വിലപ്പെട്ട ഒരു കണ്ണിയാണ‌് ഗൗരിയമ്മ. അന്നത്തെ അനുഭവങ്ങളെ  മനസിൽവച്ച‌് ഭാവിയെക്കുറിച്ചു പറയാൻ കഴിയുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ‌്. ഇവിടെയാണ‌് ഗൗരിയമ്മയുടെ പ്രസക്തി. നിർഭാഗ്യവശാൽ ഗൗരിയമ്മ പാർടിയിൽനിന്നു പുറത്താവുന്ന അവസ്ഥയുണ്ടാവുകയും എ കെ ആന്റണി, ഉമ്മൻചാണ്ടി മന്ത്രസഭകളിൽ പ്രവർത്തിച്ചതും കേരളം കണ്ടു. 
ഏതായാലും സമീപകാലത്ത‌് ഗൗരിയമ്മ പാർടിയോടു സഹകരിക്കുന്ന നിലയിലേക്കെത്തിയത‌് പാർടിയെയും ഇടതുപ
ക്ഷത്തേയും സ‌്നേഹിക്കുന്നവർക്കാകെ വലിയ സന്തോഷമാണ‌് നൽകുന്നതെന്നും പിണറായി പറഞ്ഞു.
 

ആശംസയുമായി പ്രമുഖരെത്തി

ആലപ്പുഴ
നൂറ്റിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന കെ ആർ ഗൗരിയമ്മയ‌്ക്ക‌് ആശംസയുമായി രാഷ‌്ട്രീയരംഗത്തെ പ്രമുഖരുടെ നിര. 
ഭരണ-–- പ്രതിപക്ഷ ഭേദമന്യേ ആഘോഷവേദിയായ കളപ്പുരയ‌്ക്കൽ ഓഡിറ്റോറിയത്തിലും ഗൗരിയമ്മയുടെ വീട്ടിലും നിരവധിപേർ ആശംസ നേരാനെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ‌്പീക്കർ പി ശ്രീരാമക‌ൃഷ‌്ണൻ, മന്ത്രിമാരായ ജി സുധാകരൻ, പി തിലോത്തമൻ, എ കെ ശശീന്ദ്രൻ, ആലപ്പുഴ എംപി എ എം ആരിഫ്,  സിപിഐ എം കേന്ദ്രകമ്മിറ്റിയം​ഗം എം വി ​ഗോവിന്ദന്‍, എംഎൽഎമാരായ എസ‌് ശർമ, കെ സുരേഷ‌്കുറുപ്പ‌്, സജി ചെറിയാൻ, യു പ്രതിഭ, ആർ രാജേഷ്, പുരുഷൻ കടലുണ്ടി, ടി എ അഹമ്മദ‌് കബീർ, ജോൺ ഫെർണാണ്ടസ‌്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, കുമ്മനം രാജശേഖരൻ, കെ ശങ്കരനാരായണൻ, 
ശിവഗിരി മഠാധിപതി സ്വാമി വിശുദ്ധാനന്ദ, ഗുരുരത്‌നം ജ്ഞാനതപസ്വി, ആലപ്പുഴ ബിഷപ്പ് ഡോ. സ‌്റ്റീഫൻ അത്തിപ്പൊഴിയിൽ, കെടിഡിസി ചെയർമാൻ എം വിജയകുമാർ,ഖാദി ബോർഡ്‌ വൈസ്‌ ചെയർപേഴ്‌സൺ ശോഭന ജോർജ്‌, എഐസിസി സെക്രട്ടറി കെ പി  കുഞ്ഞിക്കണ്ണൻ, മഹിളാ കോൺഗ്രസ് പ്രസിഡന്റ് ലതികാ സുഭാഷ്, ഗോകുലം ഗോപാലൻ, കെഎസ‌്ഡിപി ചെയർമാൻ സി  ബി ചന്ദ്രബാബു, 
കെഎസ‌്സിഎംഎംസി ചെയർമാൻ  കെ പ്രസാദ‌്, മത്സ്യഫെഡ‌് ചെയർമാൻ പി  പി ചിത്തരഞ്ജൻ,  ഫോംമാറ്റിങ‌്സ‌് ചെയർമാൻ  കെ ആർ ഭഗീരഥൻ, വിപ്ലവഗായിക പി കെ മേദിനി, സി എസ‌് സുജാത തുടങ്ങിയവർ ആശംസ നേർന്നു.
പ്രധാന വാർത്തകൾ
 Top