20 July Saturday

ഓഫീസുകൾ ഇനിമുതൽ റവന്യൂ ടവറിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019
ഹരിപ്പാട്
 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ‌്ത റവന്യൂ ടവറിൽ ശനിയാഴ‌്ച മുതൽ താലൂക്ക് ഓഫീസടക്കമുള്ള ഓഫീസുകൾ പ്രവർത്തനം തുടങ്ങും. സർക്കാർ ഓഫീസുകളിൽ ഫർണിച്ചറിനും അനുബന്ധ സൗകര്യങ്ങൾക്കുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ നൽകിയിരുന്നു. 
നബാർഡ് ആർഐഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 20 കോടി ചെലവിലാണ് റവന്യൂ ടവർ നിർമിച്ചത്. ഹരിപ്പാട് മണ്ഡലത്തിൽ പ്രവർത്തിച്ചിരുന്ന  23 ഓഫീസുകളാണ‌് ടവന്യൂടവറിലേക്ക് മാറുക. 
 ഹരിപ്പാട് സബ്ട്രഷറിയിൽ നടന്നുവരുന്ന നിറപുത്തരി ചടങ്ങ‌് സർക്കാർ സഹായത്തോടെ  തുടർന്നും നടത്തും. ഹരിപ്പാട്‌സബ്ട്രഷറിയുടെ പഴയ സ്‌ട്രോങ് റൂം പൈത‌ൃകസ‌്മാരകമായി സംരക്ഷിക്കാനും നടപടിയുണ്ടാവും.  ഏഴുനിലയിൽ പണി തീർത്ത റവന്യൂ ടവറിൽ രണ്ട് ലിഫ്റ്റും അഗ്നി സുരക്ഷാ സംവിധാനങ്ങളുമുണ്ട്. 69 കാറും 90 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top