25 June Tuesday

ആഹ്ലാദ പ്രകടനങ്ങൾക്ക് നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019
തിരൂർ
ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിജയാഘോഷങ്ങൾ നിയന്ത്രിക്കാൻ തിരൂരിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. വിജയാഹ്ലാദ പ്രകടനങ്ങൾ വൈകിട്ട് 6.30ന് അവസാനിപ്പിക്കണം. പ്രാദേശികമായി വിജയിക്കുന്ന രാഷ്ട്രീയ പാർടികൾ 23നും കേന്ദ്രത്തിൽ വിജയിക്കുന്ന പാർടികൾ 24നുമാണ‌് ആഹ്ലാദ പ്രകടനം നടത്തേണ്ടത‌്. ഡിജെ മുതലായവ ആഹ്ലാദ പ്രകടനത്തിൽ ഉപയോഗിക്കാൻ പാടില്ലെന്നും പൊലീസും രാഷ്ട്രീയ പാർടി നേതാക്കളും ഉള്‍പ്പെട്ട സർവകക്ഷി യോഗം തീരുമാനിച്ചു. യോഗത്തിൽ തിരൂർ, താനൂർ, തവനൂർ മണ്ഡലങ്ങളിലെ രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top