27 May Monday

തെരഞ്ഞെടുപ്പ് തോൽവി ഭയന്ന് കോൺ. അക്രമം: സിപിഐ എം പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019
വണ്ടിപ്പെരിയാർ
തെരഞ്ഞെടുപ്പ് തോൽവി ഭയന്ന് സിപിഐ എം പ്രവർത്തകർക്കെതിരെ കോൺഗ്രസ് നടത്തുന്ന വ്യാപക ആക്രമണം അവസാനിപ്പിക്കണമെന്ന‌് ആവശ്യപ്പെട്ടും ഡിവൈഎഫ്ഐ നേതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ചും സിപിഐ എം നേതൃത്വത്തിൽ ഡീപ്ടിനിൽ പ്രകടനവും യോഗവും ചേർന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ ഉദ്ഘാടനം ചെയ്തു.
വണ്ടിപ്പെരിയാർ ഡീപ്ടിനിൽ ജോയ‌്സ‌് ജോർജിന്റെ പ്രചാരണ സാമഗ്രികൾ കോൺഗ്രസുകാർ വ്യാപകമായി നശിപ്പിച്ചിരുന്നു. എൽഡിഎഫ് ബാനർ, കൊടി, പോസ്റ്റർ എന്നിവയും സിപിഐ എം പതാക, കൊടിമരം എന്നിവ നശിപ്പിപ്പിച്ച കോൺഗ്രസ‌് ആക്രമികൾ സിപിഐ എം ഡീപ്ടിൻ ബ്രാഞ്ച് സെക്രട്ടറി മുത്തുരാജിനെ ഭീഷണിപ്പെടുത്തുകയും  ചെയ്തിരുന്നു. സംഭവം പറഞ്ഞുതീർക്കാൻ ശ്രമിക്കുന്നതിനിടെ വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാലകുമാർ, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് വേൽമുരുകൻ എന്നിവരെ ആക്രമിച്ചു. 
 വേൽമുരുകന്റെ തലയ‌്ക്ക‌് ഗുരുതരമായി പരിക്കേറ്റിരുന്നു. വേൽമുരുകൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതിഷേധ യോഗത്തിൽ എം തങ്കദുര, എസ് പി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top