25 May Saturday

ചെങ്കൊടിയുടെ തണലുണ്ടെങ്കിൽ എവിടെയും സമാധാനത്തോടെ ജീവിക്കാം: തരിഗാമി

സ്വന്തം ലേഖകൻUpdated: Monday Apr 22, 2019

 

 
എടപ്പാൾ
കേരളത്തെപ്പോലെ സമാധാനത്തോടെ ജീവിക്കാൻ കശ‌്മീരിൽ കഴിയുന്നില്ലെന്നും ചെങ്കൊടിയുടെ തണലുണ്ടെങ്കിൽ എവിടെയും സമാധാനത്തോടെ ജീവിക്കാമെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും ജമ്മുകശ‌്മീർ എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമി.  
മനുഷ്യരെ വിഭജിക്കുന്ന വെറുപ്പിന്റെ പ്രത്യയശാസ‌്ത്രമാണ‌് കേന്ദ്ര സർക്കാർ പ്രചരിപ്പിക്കുന്നത‌്. അതിനെ പരാജയപ്പെടുത്താൻ കഴിയുക ചെങ്കൊടി പ്രസ്ഥാനത്തിനാണ‌്.  
 ഒരു പ്രത്യേക മതത്തിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെ കൊണ്ടുവരാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. ഇത് എന്തുവില കൊടുത്തും തോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എടപ്പാളിലെ വൈദ്യർമൂലയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു തരിഗാമി. 
 ചെറുപ്പക്കാരായ യുവാക്കൾക്ക് തൊഴിലില്ല. സ്ത്രീകൾക്കും സഹോദരിമാർക്കും മാന്യമായി ജീവിക്കാൻകഴിയുന്നില്ല. മോഡിസർക്കാരിന്റെ തലതിരിഞ്ഞ പരിഷ്‌കാരത്തിന്റെ ഭാഗമായി നടപ്പാക്കിയ നോട്ടുനിരോധംമൂലം വിവിധ മേഖലകളിൽ തൊഴിൽചെയ്യുന്നവരുടെ ജീവിതോപാധി നഷ്ടപ്പെട്ടു. 
ഇതിനൊന്നും മറുപടിയില്ലാത്തതുകൊണ്ടാണ് മതത്തിന്റെ പേരിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗീയചുവയുള്ള പ്രചാരണവുമായി മോഡി മുന്നോട്ടുപോയതെന്നും തരിഗാമി പറഞ്ഞു. കെ പ്രഭാകരൻ അധ്യക്ഷനായി.  പി ജ്യോതിഭാസ്, ആർ മുഹമ്മദ് ഷാ, ഷെമീർ പയ്യനങ്ങാടി, അഡ്വ. പി പി മോഹൻദാസ് എന്നിവർ സംസാരിച്ചു. ഇ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top