25 May Monday

റെയിൽവേ സ്റ്റേഷൻ അണുവിമുക്തമാക്കി ഫയർഫോഴ്‌സ്

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
പാലക്കാട് 
കോവിഡ്----–-19 രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഒലവക്കോട് റെയിൽവേ സ്റ്റേഷൻ ജില്ലാ അഗ്നിശമന സേനാംഗങ്ങൾ ശുചീകരിച്ചു. 
ജനതാ കർഫ്യുവിന്റെ പശ്‌ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഉണ്ടാകാൻ ഇടയില്ലാത്ത സാഹചര്യം കണക്കിലെടുത്താണ് ശുചീകരണ പ്രവർത്തനം നടത്തിയത്. 
പത്തുലിറ്റർ സോഡിയം ഹൈപ്പോക്ലോറൈറ്റ് 400 ലിറ്റർ വെള്ളത്തിൽ കലർത്തി ആന്റി വൈറസ് സൊല്യൂഷൻ തയ്യാറാക്കുകയും ഇത് ഫസ്റ്റ് റെസ്പോൺസ് ഫയർ ടെൻഡറിൽ നിറച്ച് ഉയർന്ന മർദത്തിൽ പമ്പ് ചെയ്താണ് ശുചീകരിച്ചത്‌. വൈറസ് പറ്റി പിടിക്കാനിടയുള്ള പ്ലാസ്റ്റിക്, സ്റ്റീൽ, മെറ്റൽ തുടങ്ങിയ പ്രതലങ്ങൾ, ഇരിപ്പിടങ്ങൾ, കൗണ്ടറുകൾ, പ്ലാറ്റ്ഫോമിലേക്കുള്ള വഴികൾ തുടങ്ങിയ ഇടങ്ങളില്ലെല്ലാം മിശ്രിതം ഉപയോഗിച്ച് വൈറസ് വിമുക്തമാക്കി. സ്റ്റേഷൻ മാനേജരുടെ പ്രത്യേക അനുമതിയോടെയാണ്‌ ജില്ലാ അഗ്നിശമന സേനാ ജില്ലാ മേധാവി അരുൺ ഭാസ്കറിന്റെ നേതൃത്വത്തിൽ രാവിലെ എട്ടുമുതൽ പത്തു വരെ ശുചീകരണം 
നടത്തിയത്. 
സംസ്ഥാനത്ത് ആദ്യമായാണ് ഒരു റെയിൽവേ സ്റ്റേഷൻ ഇത്തരത്തിൽ ആന്റി വൈറസ് മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കുന്നതെന്ന് അരുൺ ഭാസ്‌കർ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top