01 December Tuesday
മെഡിക്കൽകോളേജ്‌

നിരീക്ഷണത്തിൽനിന്ന്‌ ചാടിപ്പോയ ആളെ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
തിരുവനന്തപുരം 
മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽനിന്ന്‌ ചാടിപ്പോയ ഊരൂട്ടമ്പലം സ്വദേശിയെ പൊലീസ് പിടികൂടി. ശനിയാഴ്‌ച വൈകിട്ട്‌ 5.45ന്‌ മെഡിക്കൽ കോളേജിൽനിന്ന്‌ പുറത്തിറങ്ങി പ്രൈവറ്റ്‌ ബസിൽ കയറി തമ്പാനൂരിൽ എത്തുകയായിരുന്നു. വൈകിട്ട്‌ ഏഴോടെ കെഎസ്‌ആർടിസി സ്റ്റാൻഡിലെത്തിയ ഇയാളെ ഷർട്ടിന്റെ നിറവും അടയാളവും വച്ച്‌ പൊലീസ്‌ പിടികൂടുകയായിരുന്നു. എന്നാൽ, ഇതിനിടയിൽ ഇയാൾ കിളിമാനൂർ ബസിൽ കയറുകയും യാത്രക്കാരോട്‌ പത്ത്‌ രൂപ ആവശ്യപ്പെടുകയും ചെയ്‌തു. ലഭിക്കാതെ വന്നതോടെയാണ്‌ പുറത്തിറങ്ങിത്‌. ഈ സമയം പിടിയിലുമായി. യാത്രക്കാർ അറിയിച്ചതിനെ തുടർന്ന്‌ പട്ടത്തുവച്ച്‌ ഈ ബസ്‌ തടഞ്ഞ്‌ പൊലീസ്‌ അണുവിമുക്തമാക്കി. ബസിലുണ്ടായിരുന്ന ഡ്രൈവറും കണ്ടക്ടറും അടക്കം 26 പേരോട്‌ വീട്ടിൽ നിരീക്ഷണത്തിലിരിക്കാനും നിർദേശിച്ചു. ശനിയാഴ്‌ച രാവിലെയാണ്‌ ഊരൂട്ടമ്പലം സ്വദേശിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top