31 March Tuesday
കർഷകസംഘം സംസ്ഥാന സമ്മേളനം

കൊടിമര ജാഥാ പ്രയാണത്തിന്‌ ഊഷ്‌മള വരവേൽപ്പ്‌

സ്വന്തം ലേഖകൻUpdated: Saturday Feb 22, 2020

കർഷകസംഘം സംസ്ഥാന സമ്മേളന കൊടിമരജാഥ സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് എൻ കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്യുന്നു

വെഞ്ഞാറമൂട്
കൊല്ലത്ത്‌ ശനിയാഴ്‌ച ആരംഭിക്കുന്ന കേരള കർഷക സംഘം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള കൊടിമര ജാഥാ പ്രയാണത്തിന്‌ ജില്ലയുടെ അഭിവാദ്യം. കല്ലറ പാങ്ങോട്  രക്തസാക്ഷികളുടെ സ്മരണകൾ തുടിക്കുന്ന കല്ലറയിലെ രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽനിന്ന് വെള്ളിയാഴ്‌ച രാവിലെയാണ്‌ കൊടിമര ജാഥ പ്രയാണം ആരംഭിച്ചത്‌.  സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചശേഷം കല്ലറ ബസ് സ്റ്റാൻഡിൽ  പൊതുയോഗം കർഷക  സംഘം സംസ്ഥാന പ്രസിഡന്റ്  കോലിയക്കോട് എൻ കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ സംസ്ഥാന ജോ. സെക്രട്ടറി എസ് കെ പ്രീജയുടെ നേതൃത്വത്തിലാണ്‌ കൊടിമരജാഥ സമ്മേളന നഗരിയിലേക്ക്‌ പുറപ്പെട്ടത്‌.   കർഷക സംഘം ജില്ലാ പ്രസിഡന്റ് വി എസ് പത്മകുമാർ, ജില്ലാ സെക്രട്ടറി കെ സി വിക്രമൻ, സിപിഐ എം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി കെ മീരാൻ, അഡ്വ. ബി ബാലചന്ദ്രൻ, ആർ മോഹനൻ, എം എസ് രാജു, ആർ മോഹനൻ, ജി രാജേന്ദ്രൻ, എസ് കെ സതീഷ്‌ എന്നിവർ സംസാരിച്ചു.  ആർ മുരളി സ്വാഗതം പറഞ്ഞു. 
തുടർന്ന്‌ കൊടിമര ജാഥാ പ്രയാണത്തിന്‌ കിളിമാനൂർ ഏരിയയിലെ നഗരൂർ, കല്ലമ്പലം എന്നിവിടങ്ങളിൽ സ്വീകരണം നൽകി. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് കൊടിമര ജാഥ ന​ഗരൂരിൽ എത്തിയത്‌. ജാഥാ ക്യാപ്‌റ്റൻ അഡ്വ. എസ് കെ പ്രീജയെ കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എസ് ജയചന്ദ്രൻ, ഏരിയ സെക്രട്ടറി എസ് ഹരിഹരൻപിള്ള, ഏരിയ പ്രസിഡന്റ് അഡ്വ. കെ വിജയൻ, ഏരിയ ട്രഷറർ കെ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.  യോ​ഗത്തിൽ അഡ്വ. എസ് കെ പ്രീജ സംസാരിച്ചു.  എം ഷിബു അധ്യക്ഷനായി.  കെ സി വിക്രമൻ,   വി എസ് പത്മകുമാർ,  ഡി കെ മുരളി എംഎൽഎ,  ഡി സ്മിത എന്നിവർ  സംസാരിച്ചു. ഹർഷകുമാർ സ്വാ​ഗതവും അഡ്വ. എസ് ഷാജഹാൻ നന്ദിയും പറഞ്ഞു .
കല്ലമ്പലത്ത്  കൊടിമര ജാഥയെ വൻജനാവലി വരവേറ്റു. ജാഥാ ക്യാപ്റ്റൻ എസ്‌ കെ  പ്രീജയെ വി ജോയി എംഎൽഎ സ്വീകരിച്ചു.  കർഷകസംഘം ഏരിയ സെക്രട്ടറി വി സുനിൽ സംസാരിച്ചു. തുടർന്ന്‌  കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലേക്ക്‌ കൊടിമര ജാഥ നീങ്ങി.
പ്രധാന വാർത്തകൾ
 Top