എടക്കര
പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി സിഐടിയു ജില്ലാ ജാഥയ്ക്ക് വഴിക്കടവിൽ ഉജ്വല തുടക്കം. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ പ്രചാരണജാഥ ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് എം കെ ചന്ദ്രൻ അധ്യക്ഷനായി. വഴിക്കടവ് ടൗണിൽ ഉജ്വല തൊഴിലാളി പ്രകടനമാണ് നടന്നത്. പഞ്ചായത്ത്, ബ്ലോക്ക് ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു. ജാഥാ ക്യാപ്റ്റൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ, വൈസ് ക്യാപ്റ്റൻ വി പി സോമസുന്ദരൻ, മാനേജർ രാമദാസ്, സിപിഐ എം എടക്കര ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ, ആർട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി മോഹൻദാസ്, എം ബാപ്പുട്ടി, സിഐടിയു ഏരിയാ സെക്രട്ടറി എം ആർ ജയചന്ദ്രൻ, ഗോവിന്ദൻകുട്ടി, സിപിഐ എം വഴിക്കടവ് ലോക്കൽ സെക്രട്ടറി വി വിനയചന്ദ്രൻ, എം ടി അലി, സിബി, ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജാഥാ റൂട്ട് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നിലമ്പൂരിൽ പര്യടനം തുടങ്ങുന്ന ജാഥ 10ന് വണ്ടൂർ, 11ന് അരീക്കോട്, പകൽ മൂന്ന് മഞ്ചേരി, നാല് മലപ്പുറം, അഞ്ച് അങ്ങാടിപ്പുറം എന്നിവിടങ്ങളിലെ സ്വീകരണശേഷം വൈകിട്ട് ആറിന് പെരിന്തൽമണ്ണയിൽ സമാപിക്കും. ശനിയാഴ്ച രാവിലെ ഒമ്പതിന് കൊണ്ടോട്ടിയിൽ ആരംഭിച്ച് 10ന് ചേളാരി, 11 താനൂർ, 2.30 തിരൂർ, 3.30 കോട്ടക്കൽ, 4.30 വളാഞ്ചേരി, 5.30 എടപ്പാൾ എന്നിവിടങ്ങളിലെ സ്വീകരണശേഷം വൈകിട്ട് 6.30ന് പൊന്നാനിയിൽ സമാപിക്കും. ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ജാഥാ ക്യാപ്റ്റനും വി പി സോമസുന്ദരൻ വൈസ് ക്യാപ്റ്റനുമാണ്. കെ രാമദാസാണ് ജാഥാ മാനേജർ. എം മോഹൻദാസ്, പി പത്മജ, എം ബാപ്പുട്ടി, പി രാധാകൃഷ്ണൻ, പി എം വഹീദ, അഡ്വ. കെ ഫിറോസ് ബാബു, എം പി സലിം, ഇ എൻ ജിതേന്ദ്രൻ എന്നിവരാണ് ജാഥാ അംഗങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..