01 March Monday

ലോക്ക്‌ഡൗണിലും കോളേജുകൾ 
ഫീസ്‌ ഈടാക്കിയത്‌ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021

 

പാലക്കാട് 

കോവിഡിനെത്തുടർന്നുണ്ടായ ലോക്ക്ഡൗൺ കാലത്ത് വിദ്യാർഥികളിൽനിന്ന്‌ സ്വാശ്രയ കോളേജുകൾ ഫീസ് ഈടാക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് യുവജന കമീഷൻ അറിയിച്ചു. റഗുലർ ക്ലാസ്‌ ഇല്ലാത്തപ്പോഴും സ്വാശ്രയ കോളേജുകൾ ഫീസിളവ് നൽകാതെ സാധാരണ ഫീസ് വാങ്ങുന്നു എന്ന പരാതിയെത്തുടർന്നാണ് കമീഷന്റെ തീരുമാനം. യുവജന കമീഷൻ നടത്തിയ അദാലത്തിലാണ്‌ സ്വാശ്രയ കോളേജിലെ വിദ്യാർഥികൾ‌ പരാതി നൽകിയത്‌. അദാലത്തിൽ 16 പരാതികൾ ലഭിച്ചു. ഏഴ് പരാതികൾ പരിഹരിച്ചു. എതിർകക്ഷികൾ ഹാജരാകാതിരുന്നതിനാൽ ഒമ്പത് പരാതികൾ മാറ്റിവച്ചു.   കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ യുവജന കമീഷൻ അംഗങ്ങളായ ടി മഹേഷ്, പി പി സുമോദ്, ഡോ. പ്രിൻസി കുര്യാക്കോസ്, അസിസ്റ്റന്റ് എൻ എം സരിതകുമാരി, എം രൺദീഷ്, പി മുബഷീര്‍ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top