21 February Friday

പീഡനക്കേസ്‌ പ്രതി റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

വടക്കാഞ്ചേരി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മുംബൈയിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ വടക്കാഞ്ചേരി പൊലീസ് മുംബൈയിൽ എത്തി അറസ്റ്റു ചെയ്തു. 
മുംബൈ വീരാർ ഈസ്റ്റ് ഇമ്രാൻ യൂസുഫി(33)നെയാണ് നിരവധി നാളത്തെ നിരീക്ഷണത്തി നൊടുവിൽ പൊലീസ് പിടികൂടിയത്. കേരളത്തിൽ നിന്നും ഒരെണ്ണമടക്കം നിരവധി വിവാഹങ്ങൾ കഴിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. കുന്നംകുളം എസിപി ടി എസ് സിനോജിന്റെ നിർദേശപ്രകാരം വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ മാധവൻകുട്ടിയുടെ മേൽനോട്ടത്തിൽ എസ് ഐ പി ബി ബിന്ദുലാൽ, എഎസ്ഐ പി എ ഭൂവനേശൻ, സീനിയർ സിപിഒ എ വി സജീവ്, സിപിഒ എ എസ് പ്രദീപ് എന്നിവർ ഉൾപ്പെടുന്ന അന്വേഷണസംഘമാണ് മുംബൈയിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. തൃശൂർ പോക്സോ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top