മാള
പുത്തൻചിറ ജി വി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ലോകകപ്പിന്റെ ആവേശത്തിൽ വിളംബര ഘോഷയാത്ര നടത്തി. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലെ ജഴ്സികൾ അണിഞ്ഞു പതാകകളേന്തി വാദ്യമേളങ്ങളോട് കൂടിയാണ് പ്രകടനം നടത്തിയത്.
കെ കെ സുരേഷ്, കെ പ്രദീപ്, ജെയ്സി ആന്റണി, കെ പി മാർട്ടിൻ എന്നിവരും വിദ്യാർഥികളായ റിസ്മോൻ, നബീൽ, ആൽവിൻ, സിനാൻ, അർജുൻ, ശരത്, ആദർശ് എന്നിവരും നേതൃത്വം നൽകി.
ചാലക്കുടി
ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തെ വരവേറ്റ് മേലൂർ പഞ്ചായത്തിൽ എംപിഎസ്എ, കുടുബശ്രീ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളെ സംഘടിപ്പിച്ച് ഘോഷയാത്ര സംഘടിപ്പിച്ചു. മേലൂർ സ്കൂൾ ഗ്രൗണ്ടിൽ ഘോഷയാത്ര സമാപിച്ചശേഷം വൺ മില്യൻ ഗോൾ പരിപാടിയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം എസ് സുനിത ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി ഒ പോളി അധ്യക്ഷനായി. സതി ബാബു, പി ആർ ബിബിൻരാജ്, പി പി പരമേശ്വരൻ, എം ജെ ജിനേഷ്, ഷിജി വികാസ്, ബിനോയ് മേച്ചേരി, ജോജു മൽപാൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..