23 January Sunday

കടമാൻതോട്‌ ജലസേചന പദ്ധതി നടപ്പാക്കണം: എൻജിഒ യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021

എൻജിഒ യൂണിയൻ ബത്തേരി ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എസ് ശ്രീകുമാര്‍ ഉദ്ഘാടനംചെയ്യുന്നു

ബത്തേരി
കടമാൻതോട്‌ ജലസേചന പദ്ധതി നടപ്പാക്കണമെന്ന്‌ എൻജിഒ യൂണിയൻ ബത്തേരി ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. 
മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി പഞ്ചായത്തുകളിൽ അനുഭവപ്പെടുന്ന രൂക്ഷമായ ജലക്ഷാമത്തിനും വരൾച്ചക്കും ശാശ്വത പരിഹാരമെന്ന  നിലയിലാണ്‌  കടമാൻതോട്‌ ജലസേചന പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്‌. സിഡബ്ല്യുഡിടി വിധി പ്രകാരം അനുവദിച്ച 1.53 ടിഎംസി ജലം വിനിയോഗിക്കാനുള്ള പദ്ധതിയാണിത്‌. പ്രാവർത്തികമായാൽ  നെൽകൃഷിക്കും   കുരുമുളകുകൃഷി പുനരുജ്ജീവിപ്പിക്കുന്നതിനും സഹായകരമാകുമെന്നും  സമ്മേളനം    ചൂണ്ടിക്കാട്ടി. സംസ്ഥാന കമ്മിറ്റിയംഗം എസ് ശ്രീകുമാര്‍ ഉദ്ഘാടനംചെയ്‌തു.  കെ എം റോയ് അധ്യക്ഷനായി.  വി കെ മനോജ്‌ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  പി എസ് സുകുമാരന്‍ സംസാരിച്ചു. ഭാരവാഹികൾ:  വി കെ മനോജ്‌കുമാര്‍ (പ്രസിഡന്റ്‌),  ഹാരിസ്‌ മുഹമ്മദ്‌,  പി ആര്‍ ലതിക (വൈസ്‌ പ്രസിഡന്റുമാർ), പി എസ് അനില, വി ജി സജിഷ് (ജോ.സെക്രട്ടറിമാർ), പി എം പ്രകാശന്‍ (ട്രഷറർ).  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top