30 November Monday

കാട്ടാക്കട മിനി സിവില്‍ സ്റ്റേഷന്‍ തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

മന്ത്രി ജി സുധാകരൻ ഉദ്‌ഘാടനം ചെയ്‌ത കാട്ടാക്കടയിലെ മിനി സിവിൽ സ്‌റ്റേഷൻ

കാട്ടാക്കട 
കാട്ടാക്കട മിനി സിവില്‍ സ്റ്റേഷന്‍ പൊതുമരാമത്തുമന്ത്രി ജി സുധാകരന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്‌തു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി. 
മിനി സിവില്‍ സ്റ്റേഷന്റെ ശിലാഫലകം അടൂര്‍ പ്രകാശ് എംപി അനാച്ഛാദനം ചെയ്‌തു. എംഎല്‍എമാരായ കെ എസ് ശബരീനാഥന്‍, സി കെ ഹരീന്ദ്രന്‍, ഐ ബി സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു തുടങ്ങിയവര്‍ പങ്കെടുത്തു. 
കാട്ടാക്കട താലൂക്കിലെ പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായാണ്‌ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിച്ചത്. രണ്ട് ഘട്ടമായി നിര്‍മിച്ച മന്ദിരത്തിനായി 17 കോടി രൂപ ചെലവായി. ആറു നിലയിലായി 53,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ്‌ കെട്ടിടം നിര്‍മിച്ചത്. താഴത്തെ നിലയില്‍ പാര്‍ക്കിങ്‌ സൗകര്യവും ക്യാന്റീനും ഉണ്ട്. താലൂക്ക് ഓഫീസ്, സബ് ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ്, എംപ്ലോയ്മെന്റ് ഓഫീസ്, ആര്‍ടി ഓഫീസ്, ഡിഇ ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ് എന്നിവയാണ് ഇവിടെ വരുന്ന പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top