30 November Monday

ഇന്ന്‌ പൊലീസ്‌ സ്‌മൃതി ദിനം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
ആലപ്പുഴ
സേവനത്തിനിടെ ജീവൻ നഷ്‌ടപ്പെട്ട പൊലീസ് സേനാംഗങ്ങൾക്ക് ആദരാഞ്ജലിയുമായി  ബുധനാഴ്‌ച സ്‌മൃതി ദിനംആചരിക്കുന്നു. 
1959 ലെ ഇന്ത്യാ-ചൈന തർക്കത്തിൽ ലഡാക്കിൽവെച്ച് കാണാതായ പത്ത് പൊലീസുകാരുടെ സ്‌മരാണാർത്ഥമാണ് 21ന് രാജ്യമെങ്ങും സ്‌മൃതിദിനമായി ആചരിക്കുന്നത്.
  ഡ്യൂട്ടിക്കിടയിൽ ഈ വർഷം ജീവൻ ബലിയർപ്പിച്ച മുഴുവൻ സേനാംഗങ്ങളുടെ പേരുവിവരം വായിച്ച് ആദരാഞ്ജലി അർപ്പിക്കും.  ജില്ലാ സായുധസേന ഗ്രൗണ്ടിൽ രാവിലെ എട്ടിനാണ്‌ പരിപാടി.  
പ്രത്യേക പൊലീസ് പരേഡും ഉണ്ടാകും. ജില്ലാപൊലീസ് മേധാവി പി എസ് സാബു പുഷ്‌പചക്രം അർപ്പിക്കും. 24-ന് സ്‌മൃതി ദിനവുമായി ബന്ധപ്പെട്ട് ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഉപന്യാസ മത്സരം നടത്തും. 27ന്  സെമിനാർ നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top