23 November Monday

ചേർത്തല നഗരസഭാ കൗൺസിലർ ബിജെപി വിട്ടു

സ്വന്തം ലേഖകൻUpdated: Wednesday Oct 21, 2020
 
ചേർത്തല
ചേർത്തല നഗരസഭ 13–--ാം വാർഡ‌് കൗൺസിലർ ഡി ജ്യോതിഷ‌് ബിജെപിയിൽനിന്ന‌് രാജിവച്ചു. 
കൗൺസിലറെന്ന നിലയിലെ പ്രവർത്തനങ്ങൾ അംഗീകരിക്കാതെ ബിജെപി നേത‌ൃത്വം മുഖംതിരിക്കുന്നതാണ‌് രാജിക്ക‌് കാരണമെന്ന‌് ടൗൺ ഈസ‌്റ്റ‌് മണ്ഡലം പ്രസിഡന്റിന‌് നൽകിയ കത്തിൽ പറയുന്നു. 
അവഗണന സഹിച്ച‌് ഇനിയും തുടർന്ന‌് ഒരുനിമിഷം മനസ്‌ ഒന്ന‌് പാളിയാൽ ആത്മഹത്യചെയ‌്തു പോകാം. 
അതുകൊണ്ട‌് പാർടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രാഥമികാംഗത്വം ഉൾപ്പെടെ രാജിവയ‌്ക്കുന്നുവെന്നും കത്തിൽ പറയുന്നു.
 ചൊവ്വാഴ‌്ചയാണ‌് ജ്യോതിഷ‌് രാജിക്കത്ത‌് നൽകിയത‌്. ബിജെപിയിലെ രൂക്ഷമായ ഗ്രൂപ്പ‌് പോരാണ‌് രാജിക്ക‌് പിന്നിലെന്നാണ‌് സൂചന. 
മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ  ജ്യോതിഷ‌ിനെ അവഗണിച്ചിരുന്നു. 
 അടുത്ത‌ തെരഞ്ഞെടുപ്പിൽ സീറ്റ‌് നൽകുന്നതിലും ബിജെപിയിലെ പ്രബലവിഭാഗം എതിരാണ‌്. 
പാർടിക്ക‌് ചേരാത്ത പ്രവർത്തനമാണ‌് ഇവർ ചൂണ്ടിക്കാട്ടുന്നത‌്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top