26 November Thursday

വോട്ടെടുപ്പ്‌ രാവിലെ 7 മുതൽ

സ്വന്തം ലേഖകൻUpdated: Monday Oct 21, 2019
 
വട്ടിയൂർക്കാവ്‌
ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളടക്കമുള്ള പോളിങ്‌ സാമഗ്രികളുടെയും വിതരണം ഞായാറാഴ്‌ച പൂർത്തിയാക്കി. വിതരണകേന്ദ്രമായ പട്ടം സെന്റ്‌ മേരീസ്‌ സ്‌കൂളിൽ റിട്ടേണിങ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് വിതരണം നടന്നത്‌. 
ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവി പാറ്റുംമുതൽ സൂചിവരെയാണ് വിതരണം ചെയ്തത്.  16 തരം ഫോമും 25 ഇനം കവറും 16 തരം സ്റ്റേഷനറി വസ്തുക്കളും ഇവിഎം ഉൾപ്പെടെയുള്ള സാധനങ്ങളും പോളിങ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. 
ഞായാറാഴ്‌ച രാവിലെ പത്തരയോടെയാണ്‌ വിതരണം ആരംഭിച്ചത്‌. ബൂത്തുകൾ തിരിച്ചാണ്‌ സാമഗ്രികളുടെ വിതരണം നടന്നത്‌. രണ്ട്‌ ഹാളുകളിലായിരുന്നു വിതരണം. ആദ്യ ഹാളിൽ സ്ഥാനാർഥിയുടെ പേര്‌, ചിഹ്നം, ഫോട്ടോ, വോട്ട്‌ ചെയ്യണ്ടേ നിർദേശങ്ങൾ എന്നിവയടങ്ങിയ പോസ്റ്ററുകൾ, മറ്റ്‌ പോളിങ്‌ സാമഗ്രികൾ എന്നിവയുടെ വിതരണമാണ്‌ നടന്നത്‌. ഇത്‌ കൈപ്പറ്റിയ ഉദ്യോഗസ്ഥർ രണ്ടാമത്തെ ഹാളിലെത്തി വോട്ടിങ്‌ യന്ത്രങ്ങൾ വാങ്ങി. തിങ്കളാഴ്‌ച പുലർച്ചെ തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പായിരിക്കും സീൽ പൊട്ടിച്ച് യന്ത്രങ്ങൾ പുറത്തെടുക്കുക. പുലർച്ചെ 5.30ന്‌ മോക്‌ പോളിങ് നടത്തി യന്ത്രത്തിന്റെ കൃത്യത ഉറപ്പ് വരുത്തിയശേഷം രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top