24 October Sunday

കെെപിടിക്കാം 
അരുൺകുമാറിനുവേണ്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021
കോവളം 
വൃക്കരോഗിയായ യുവാവ് ചികിത്സാ  സഹായം തേടുന്നു. തിരുവല്ലം കരിങ്കടമുകൾ ശാസ്തായിരുപ്പ് റോഡ് ചരുവിള പുത്തൻവീട്ടിൽ അരുൺകുമാർ (34) ആണ് സഹായം തേടുന്നത്. 14 വർഷമായി ഈഞ്ചയ്ക്കലിലെ വർക്‌ഷോപ്പിൽ തൊഴിലാളിയാണ്. അച്ഛൻ ഉദയകുമാർ മരിച്ചു. അമ്മ ലതാകുമാരി, സഹോദരി സന്ധ്യാറാണി, എട്ടുമാസം ഗർഭിണിയായ ഭാര്യ  പാർവതി  എന്നിവരടങ്ങുന്ന കുടുംബം അരുൺകുമാറിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. 
ഒരു വൃക്കയുടെ പ്രവർത്തനം നിലച്ചതായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി.  ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് നടത്തുകയാണ്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്താലാണ് ചികിത്സ നടത്തുന്നത്. രക്തസമ്മർദ്ദം അനുഭവപ്പെട്ടതിനാൽ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിലേക്ക് രക്തം ഇറങ്ങുന്നതായി  കണ്ടെത്തി.  ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. 
സുമനസ്സുകളുടെ സഹായമുണ്ടെങ്കിലേ  അരുൺ കുമാറിന് ജീവിതത്തിലേക്ക് തിരിച്ചുവരാനാകൂ. അരുൺകുമാറിന്റെ അക്കൗണ്ട് നമ്പർ: കനറ ബാങ്ക് പുത്തൻചന്ത ശാഖ, നമ്പർ–- 40022010009703, ഐഎഫ്എസ്‌സി കോഡ്  CNRB0000822, ഗൂഗിൾ പേ 9544262638.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top