25 October Monday

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

മുരളീധരൻ

കരുനാഗപ്പള്ളി
കരുനാഗപ്പള്ളി, ഓച്ചിറ, പാവുമ്പ മേഖലകളിൽ യുവാക്കൾക്ക് റെയിൽവേയിൽ എൻജിനിയറായും ടിടിആർ ആയും ജോലി വാഗ്ദാനം ചെയ്ത്‌  ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രധാന പ്രതി പിടിയിൽ. പാവുമ്പ തോട്ടത്തിൽ വീട്ടിൽ മുരളീധര (64)നെയാണ്‌ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 
2019 ജൂൺ 17 മുതൽ ജൂലൈ വരെയുള്ള കാലയളവിൽ തമിഴ്നാട് തിരുച്ചിറപ്പള്ളിയിലുള്ള റെയിൽവേ ട്രെയിനിങ്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ വ്യാജ കോൾലെറ്റർ യുവാക്കൾക്ക്‌ നൽകി. തുടർന്ന്‌ വൈദ്യ പരിശോധനയ്ക്ക്‌ എന്ന പേരിൽ സെൻട്രൽ റെയിൽവേ ഓഫീസിനു സമീപമുള്ള സ്ഥലത്ത് ഉദ്യോഗാർഥികളെ എത്തിച്ച്‌ വ്യാജ വൈദ്യ പരിശോധന നടത്തുകയും 70 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്‌തുവെന്നാണ്‌ കേസ്‌.
സ്ഥലംമാറ്റം വാങ്ങി നൽകാമെന്നു പറഞ്ഞു റെയിൽവേ ജീവനക്കാരിൽനിന്നും  പണം തട്ടിയിട്ടുണ്ടെന്ന്‌ പൊലീസ് പറഞ്ഞു. ഗീതാറാണി എന്നയാളും കേസിൽ പ്രതിയാണ്‌. ഇവരെ 2020 ൽ സമാനമായ തട്ടിപ്പിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി മുരളിക്ക് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ സമാന കേസുണ്ട്. കരുനാഗപ്പള്ളി എസ്എച്ച്ഒ ഗോപകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്ഐമാരായ ജയശങ്കർ, രാജേന്ദ്രൻ, റസൽ ജോർജ്‌, എഎസ്ഐമാരായ ഷാജിമോൻ, നന്ദകുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top