20 October Tuesday

മഴ; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020

 കോട്ടയം

ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടിയന്തര സാഹചര്യത്തിൽ ആളുകളെ മാറ്റി പാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനും പഞ്ചായത്തുകളിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാനും കലക്ടർ എം അഞ്ജന നിർദേശം നൽകി. ഞായറാഴ്‌ച രാവിലെ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ വീഡിയോ കോൺഫറൻസിൽ സ്ഥിതിഗതികൾ വിലിയിരുത്തി. 
കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളുണ്ട്. ജില്ലാ, താലൂക്ക് തലങ്ങളിൽ ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റം സജീവമാക്കാനും ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ നിലവിലെ സാഹചര്യം അടിയന്തരമായി വിലയിരുത്താനും യോഗം തീരുമാനിച്ചു. കോവിഡ് നിർദേശങ്ങൾ പാലിച്ച് നാലു വിഭാഗങ്ങളായാണ് ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കേണ്ടത്.  മലയോര മേഖലകളിൽ അതീവ ജാഗ്രത പുലർത്തണം.ആളുകളെ മാറ്റി താമസിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് മൈക്ക് അനൗൺസ്‌മെന്റ് നടത്തണം.ഇവിടങ്ങളിൽ വൈകിട്ട്‌ ഏഴു മുതൽ രാവിലെ ഏഴു വരെ യാത്രാ നിരോധനം ഏർപ്പെടുത്തി. സബ് കലക്ടർ രാജീവ് കുമാർ ചൗധരി, എഡിഎം അനിൽ ഉമ്മൻ, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top