31 October Saturday

ആശങ്കയൊഴിയുന്നില്ല

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020
കാസർകോട്‌
ആശങ്ക മാറാതെ കോവിഡ്‌ രോഗികളുടെ എണ്ണം മേലോട്ട്‌ തന്നെ. ഞായറാഴ്‌ച ജില്ലയിൽ 208 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ  203 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കുമാണ് കോവിഡ്. 173 പേർ രോഗമുക്തരായി. 8404 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7248  പേർക്ക് സമ്പർക്കത്തിലൂടെയാണ്‌ രോഗം. 663 പേർ വിദേശത്ത് നിന്നും 493 പേർ ഇതരസംസ്ഥാനത്ത് നിന്നും എത്തിയവരാണ്‌. 6292 പേർ രോഗമുക്തരായി. മരിച്ചത്‌ 70 പേരാണ്‌. നിലവിൽ 2043 പേർ  ചികിത്സയിലുണ്ട്‌. ഇതിൽ 833 പേർ വീടുകളിൽ ചികിത്സയിലാണ്.
    വീടുകളിൽ 3619 പേരും സ്ഥാപനങ്ങളിൽ 1275 പേരുമുൾപ്പെടെ നിരീക്ഷണത്തിലുള്ളത് 4894  പേരാണ്. 257  പേരെ കൂടി നിരീക്ഷണത്തിലാക്കി. 833 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 371 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 279 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top