21 October Monday

പോളി തെരഞ്ഞെടുപ്പ്‌: എസ്‌എഫ്‌ഐക്ക്‌ ജയം

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

പെരിന്തൽമണ്ണ പോളിടെക്നിക് കോളേജിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം

മലപ്പുറം 
ജില്ലയിൽ പോളിടെക്‌നിക്‌ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് മികച്ച വിജയം. ജില്ലയിലെ നാല് പോളിടെക്‌നിക്‌ കോളേജുകളിൽ എംഎസ്‌എഫ്‌, കെഎസ്‌യു, ഫ്രെട്ടേണിറ്റി സഖ്യത്തെ തോൽപ്പിച്ച് എസ്‌എഫ്‌ഐ മികച്ച വിജയം നേടി.  തുടർച്ചയായ 49-ാം തവണയും പെരിന്തൽമണ്ണ പോളി യൂണിയൻ എസ്‌എഫ്‌ഐ നിലനിർത്തി. 
മുഴുവൻ സീറ്റിലും മികച്ച ഭൂരിപക്ഷമാണ് നേടിയത്. ചെയർമാൻ മുഹമ്മദ് റിജാസ്, വൈസ് ചെയർമാൻ മുഹമ്മദ് റബീഹ്, ലേഡി വൈസ് ചെയർപേഴ്സൺ അക്ഷയ, ജനറൽ സെക്രട്ടറി അരുൺ, പിയുസി ഷബീർ ഷിബിലി, ആർട്സ് ക്ലബ് സെക്രട്ടറി കിരൺദേവ്, മാഗസിൻ എഡിറ്റർ അജയ് ബാബു എന്നിവരാണ് വിജയിച്ചത്. 
കോട്ടക്കൽ വനിതാ പോളിയിൽ തിളക്കമാർന്ന വിജയമാണ് നേടിയത്. ചെയർപേഴ്സൺ എം നിമിഷ, വൈസ് ചെയർപേഴ്സൺ വി പി അമിറ ജിബിൻ, പിയുസി ടി മുർ‌ഷിദ, ലേഡി വൈസ് ചെയർപേഴ്സൺ ഒ പി വിജിന, ജനറൽ സെക്രട്ടറി അർഷിദ ബാനു, ആർട്സ് ക്ലബ് സെക്രട്ടറി കെ ശിൽപ്പ, മാഗസിൻ എഡിറ്റര്‍ കെ സൂര്യ സന എന്നിവര്‍ വിജയിച്ചു.
 തിരൂർ പോളിയിൽ ചെയർമാനായി എസ്‌എഫ്‌ഐയിലെ പി വി ശ്രീരാഗ് മോഹൻ വിജയിച്ചു. ചേളാരി പോളിയിൽ പിയുസിയായി വിഗ്‌നേഷും ലേഡി വൈസ് ചെയർപേഴ്സണായി സിബിലയും വിജയിച്ചു. എസ്‌എഫ്‌ഐക്ക്‌ മികച്ച വിജയം സമ്മാനിച്ച മുഴുവൻ വിദ്യാർഥികളെയും ജില്ലാ കമ്മിറ്റി അഭിവാദ്യംചെയ്തു.
പ്രധാന വാർത്തകൾ
 Top