Deshabhimani

ശിവഗിരിയിൽ ശ്രീനാരായണ ഗുരു ജയന്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2024, 03:22 AM | 0 min read

വർക്കല
ശിവഗിരിയില്‍ 170–--ാമത് ശ്രീനാരായണ ഗുരുദേവജയന്തി സമ്മേളനം കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി ഉദ്ഘാടനംചെയ്‌തു. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. 
സച്ചിദാനന്ദ സ്വാമി രചിച്ച "ശ്രീനാരായണ പ്രസ്ഥാനം ഒരു ചരിത്ര അവലോകനം' പുസ്തകം അടൂര്‍ പ്രകാശ് എംപിക്ക് നല്‍കി സുരേഷ് ഗോപി പ്രകാശിപ്പിച്ചു. ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, വി ജോയി എംഎല്‍എ, നഗരസഭാധ്യക്ഷൻ കെ എം ലാജി, വി കെ മുഹമ്മദ് ഭിലായ്, കെ ടി സുകുമാരന്‍, അജി എസ്ആര്‍എം, കെ സൂര്യപ്രകാശ്, രാഖി, ഫാ. ജേക്കബ് പാലയ്ക്കാപിള്ളി, സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവര്‍ സംസാരിച്ചു. 
    ജപയജ്ഞം സ്വാമി ശാരദാനന്ദ ഉദ്ഘാടനംചെയ്തു. ഗുരുദേവന്‍ ഉപയോഗിച്ച പേടകം ചിറയിന്‍കീഴ് എ എസ്എന്‍ഡിപി യൂണിയന്‍ മുന്‍ പ്രസിഡന്റ്‌ എസ്‌ ആര്‍ ജ്യോതി ശിവഗിരിക്കായി സമര്‍പ്പിച്ചു. 
രാവിലെ ഏഴിന്‌ സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി. ജപയജ്ഞത്തിൽ സ്വാമി പരാനന്ദ ദീപംപകര്‍ന്നു. 
വൈകിട്ട്‌ ശിവഗിരി കുന്നുകളിലാകെ ചതയദീപം തെളിച്ചു. മഹാസമാധിയില്‍നിന്നു പുറപ്പെട്ട നാമസങ്കീര്‍ത്തന ജയന്തി ഘോഷയാത്ര ശിവഗിരി സ്കൂളിലെത്തി, എസ്എൻ കോളേജ്, നാരായണ ഗുരുകുലം വഴി തിരികെ മഹാസമാധിയില്‍ സമാപിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home