24 October Thursday

തൊഴിലുറപ്പു തൊഴിലാളികൾ മാർച്ചും ധർണയും നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

എൻആർഇജി വർക്കേഴ്സ് യൂണിയൻ അഞ്ചൽ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സിപിഐ എം അഞ്ചൽ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ തൊഴിലുറപ്പു തൊഴിലാളികൾ ജില്ലയിലെ  കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിലേക്ക്   മാർച്ചും ധർണയും  നടത്തി. തൊഴിലുറപ്പു പദ്ധതി ദുർബലപ്പെടുത്താനുള്ള കേന്ദ്രസർക്കാർ  നീക്കം അവസാനിപ്പിക്കുക, വെട്ടിക്കുറച്ച പദ്ധതി വിഹിതം പുനഃസ്ഥാപിക്കുക, കൂലിവർധന കേരളത്തിലും നടപ്പാക്കുക, കൂലി കുടിശ്ശിക അടിയന്തരമായി കൊടുത്തു തീർക്കുക എന്നീ  ആവശ്യങ്ങൾ  ഉന്നയിച്ച്‌  എൻആർഇജി വർക്കേഴ്സ് യൂണിയൻ  നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു മാർച്ചും ധർണയും. 
കൊല്ലം ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടന്ന സമരം മേയർ വി രാജേന്ദ്രബാബു ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് സിന്ധു അജിത് അധ്യക്ഷയായി. ഏരിയ സെക്രട്ടറി വി  ബാലകൃഷ്ണൻനായർ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി വി ജയപ്രകാശ്, സംസ്ഥാന കമ്മിറ്റി അംഗം ഡി രാധാകൃഷ്ണൻ, പ്രസന്നകുമാർ, സുന്ദരേശൻ, സുനിൽകുമാർ എന്നിവർ സംസാരിച്ചു.   
കടയ്ക്കൽ പോസ്റ്റ്‌ഓഫീസിനു മുന്നിൽ ജില്ലാ പ്രസിഡന്റ് സബിതാബീഗം ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് കെ സുകുമാരപിള്ള അധ്യക്ഷനായി. ഏരിയ സെക്രട്ടറി  ലത സ്വാഗതം പറഞ്ഞു. സിപിഐ എം  ഏരിയ സെക്രട്ടറി എം നസീർ, യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എസ്‌  ബിനു എന്നിവർ  സംസാരിച്ചു. 
ചാത്തന്നൂർ പോസ്റ്റ്‌ഓഫീസിനു മുന്നിൽ ജില്ലാ സെക്രട്ടറി വി ജയപ്രകാശ് ഉദ്ഘാടനംചെയ്തു.  നിമ്മി അധ്യക്ഷയായി.   വി സുധീന്ദ്രബാബു സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി വി ഗണേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല സുദർശനൻപിള്ള  എന്നിവർ സംസാരിച്ചു.
   അഞ്ചൽ പോസ്റ്റ്‌ ഓഫീസിനു മുന്നിൽ സിപിഐ  എം  അഞ്ചൽ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ ഉദ്ഘാടനംചെയ്തു. യൂണിയൻ പഞ്ചായത്ത് പ്രസിഡന്റ് പി സീത അധ്യക്ഷയായി. സെക്രട്ടറി വി എസ്  ഷിജു സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി പ്രമോദ് സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top