22 September Sunday
ലീഗുകാരന്റെ കൈയേറ്റം

കണ്ടില്ലേ? ഈ അനധികൃതനിർമാണം

സ്വന്തം ലേഖകൻUpdated: Wednesday Aug 21, 2019

ബന്ദിയോട്‌ നടക്കുന്ന അനധികൃത കെട്ടിട നിർമാണം

ഉപ്പള
മുസ്ലിം ലീഗ്‌ നേതാവിന്റെ ഒത്താശയോടെ  ബന്ധു നടത്തുന്ന അനധികൃത കെട്ടിട നിർമാണം വിവാദമാവുന്നു.ബന്ദിയോട്‌ ടൗൺ എത്തുന്നതിന്‌  600 മീറ്റർ മുന്നിൽ കാസർകോട്‌–- മംഗളൂരു ദേശീയപാതയുടെ വലതുഭാഗത്ത്‌ സിമന്റ്‌ ഗോഡൗണിന്‌ സമീപമാണ്‌ അനധികൃതകെട്ടിടം ഉയരുന്നത്‌. നേരത്തെയുണ്ടായിരുന്ന എട്ട്‌ മുറി കെട്ടിടം പൊളിച്ചു മാറ്റാതെ  പഴയ കെട്ടിടത്തോടു ചേർന്ന്‌ നാല്‌മുറികളാണ്‌ പുതുതായി പണിയുന്നത്‌. ദേശിയ പാതയോരത്ത്‌ പുതിയ കെട്ടിടം നിർമിക്കുമ്പോൾ പാലിക്കേണ്ട നിബന്ധന ഒഴിവാക്കാനാണ്‌  രഹസ്യ നിർമാണം.   മലിന ജലം ഒഴുക്കിക്കളയാനുള്ള പൈപ്പ്‌  പൊതുസ്ഥലത്തെ ഓവുചാലിലാണ്‌ സ്ഥാപിക്കുന്നത്‌. 
കെട്ടിട ഉടമയുടെ വീട്‌  അനധികൃത കെട്ടിടത്തിന്റെ  തൊട്ടടുത്താണ്‌.   സമീപത്തായി നിയമങ്ങളാക്കെ കാറ്റിൽ പറത്തി മറ്റൊരു കെട്ടിടവും ഇയാളുടേതായുണ്ട്‌. ഒരു മെഡിക്കൽ ക്ലീനിക്കടക്കമുള്ള മൂന്ന്‌ നില കെട്ടിടത്തിന്റെ ഒന്നാം  നില തൊട്ടടുത്തുള്ള മദ്രസയിലേക്ക്‌ തള്ളി നിൽക്കുന്ന രീതിയിലാണ്‌ നിർമിച്ചിട്ടുള്ളത്‌. താഴെയും മുകളിലുമുള്ള നിലകളുടെ തൂണുകൾ കണ്ടാൽ അത്‌ വ്യക്തമാവും.    ഇതേ കെട്ടിടത്തിന്റെ മറു ഭാഗത്ത്‌ ദേശിയപാതയിലേക്ക്‌ തള്ളി നിൽക്കുന്ന നിലയിൽ വലിയ ഷെഡ്ഡും പണിതിട്ടുണ്ട്‌. 
മുക്കാൽ ഭാഗവും ദേശീയപാതഭൂമിയിലുള്ള  ഈ ഷെഡ്ഡ്‌ വാഹനങ്ങളുടെ സർവീസ്‌ നടത്തുന്ന സ്ഥാപനത്തിന്‌ വൻ വാടകക്ക്‌ നൽകിയിരിക്കുകയാണ്‌. പഞ്ചായത്ത്‌ പ്രസിഡന്റായ മുസ്ലിം ലീഗ്‌ നേതാവിന്റെ പിന്തുണയോടെയാണ്‌   അടുത്ത ബന്ധുവിന്റെ നിയമവിരുദ്ധ നടപടികളെല്ലാമെന്നാണ്‌ നാട്ടുകാർ പറയുന്നത്‌.
പ്രധാന വാർത്തകൾ
 Top