20 September Friday

പൊലീസ്‌ മേധാവിയുടെ അദാലത്തിൽ 64 പരാതികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

കലക്ടറേറ്റ്‌ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പരാതി കേള്‍ക്കുന്നു

കാസർകോട്‌

പൊലീസുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിന്‌  സംസ്ഥാന പൊലീസ്‌  മേധാവി ലോക്‌നാഥ് ബെഹ്‌റ കലക്ടറേറ്റ്‌ കോണ്‍ഫറന്‍സ് ഹാളില്‍ പരാതി പരിഹാര അദാലത്ത് നടത്തി. 64 പരാതികള്‍ പരിഗണിച്ചു. 81 പരാതികളാണ്‌ രജിസ്റ്റര്‍ ചെയ്തത്.  അല്ലാത്ത പരാതികളും സ്വീകരിച്ചു. സിവിൽ കേസുകളും കുടുംബ തർക്ക  കേസുകളും പരിഗണിച്ചവയിലുണ്ട്‌. പൊലീസിനെതിരായ പരാതികളും പരിഗണിച്ചു. പ്രണയബന്ധത്തെ തുടർന്ന്‌ പെൺക്കുട്ടിയുടെ ബന്ധുകൾ നൽകിയ പരാതിയിൽ ശ്രീകണ്‌ഠപുരം പൊലീസ്‌ കസ്‌റ്റഡിയിൽ വെച്ച്‌ മർദിച്ചുവെന്ന യുവാവിന്റെ പരാതി പരിഗണിച്ചു. മുള്ളേരിയ നെട്ടണിഗെയിലെ  മുഹമദ്‌ അജ്‌മലിനെയാണ്‌ മർദിച്ചത്‌. നടുവിന്‌ സാരമായ പരിക്കേറ്റ യുവാവ്‌ ചികിത്സയിലാണ്‌. ബന്ധുകൾക്കൊപ്പമാണ്‌ ഇയാൾ പരാതി നൽകാൻ എത്തിയത്‌. ഒരു മാസത്തിനകം നടപടിയുണ്ടാകുമെന്ന്‌ ഡിജിപി അറിയിച്ചു. മറ്റ്‌ പരാതികളിൽ നടപടിക്ക്‌ നിർദേശം നൽകി.  

ജില്ലാ പൊലീസ്‌ മേധാവി ജെയിംസ് ജോസഫ്,  എഎസ്‌പി ഡി ശില്‍പ, അഡീഷണല്‍ എസ്‌‌പി പി ബി പ്രശോഭ്‌, ഡിവൈഎസ്‌പിമാരായ  പി കെ സുധാകരന്‍, പി ബാലകൃഷ്ണന്‍ നായര്‍, എം സുനില്‍കുമാര്‍, എം അസിനാര്‍,  ജയ്‌സണ്‍ എബ്രഹാം, എം പ്രദീപ് കുമാര്‍ എന്നിവരും  ഇന്‍സ്‌പെക്ടര്‍മാരും സബ് ഇന്‍സ്‌പെക്ടര്‍മാരും  പങ്കെടുത്തു. 

 

പ്രധാന വാർത്തകൾ
 Top