20 August Tuesday
ഗവർണർ ഉദ്‌ഘാടനം ചെയ്‌തു

മഴയിലുതിർന്ന ‘മുളമ്പാട്ടു’മായ‌് നിശാഗന്ധി സംഗീതോത്സവം

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2019

നിശാഗന്ധി മൺസൂൺ സംഗീതോത്സവത്തിൽ ഉണ്ണികൃഷ്‌ണ പാക്കനാരും സംഘവും അവതരിപ്പിച്ച മുളപാടും രാവ്‌ ഫ്യൂഷൻ സംഗീതം

തിരുവനന്തപുരം 
മഴനേർത്ത‌് പെയ‌്ത സായാഹ്നത്തിൽ തലസ്ഥാനത്ത‌്  നിശാഗന്ധി മൺസൂൺ സംഗീതോത്സവം. ഉണ്ണിക്കൃഷ‌്ണൻ പാക്കനാരും സംഘവും അവതരിപ്പിച്ച ബാംബുസിംഫണിയും ചിത്രവീണ എൻ രവികിരണും പ്ലാനറ്റ് സിംഫണി എൻ സെംബിളിലെ കലാകാരന്മാരുംചേർന്ന് അവതരിപ്പിച്ച ചിത്രവീണക്കച്ചേരിയും സംഗീതപ്രേമികളിൽ പെരുമഴയായ‌് പെയ‌്തിറങ്ങി. കനകക്കുന്നിൽ നിശാഗന്ധി മൺസൂൺ രാഗാസ് സംഗീതോത്സവം ഗവർണർ പി സദാശിവം ഉദ‌്ഘാടനം ചെയ്തു. ആപത്തുകാലത്തെ ഐക്യമാണ് പ്രളയത്തിൽനിന്നുള്ള തിരിച്ചുവരവിന‌് കേരളത്തെ സഹായിച്ചതെന്ന‌് അദ്ദേഹം പറഞ്ഞു. 
 
തിരുവിതാംകൂർ പൈതൃക ടൂറിസംപദ്ധതി ഈ വർഷംതന്നെ നടപ്പാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന  മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, കൗൺസിലർ പാളയം രാജൻ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ബാലകിരൺ, ഡെപ്യൂട്ടി ഡയറക്ടർ അനിൽ എന്നിവരും സംസാരിച്ചു. ജൂലൈ 24 വരെ എല്ലാ ദിവസവും നിശാഗന്ധിയിൽ ദേശീയ, അന്തർദേശീയ പ്രശസ്തരായ സംഗീതജ്ഞർ വൈകിട്ട‌് 6.30ന‌് പരിപാടികൾ അവതരിപ്പിക്കും. 24ന് നിശാഗന്ധി സംഗീതപുരസ്‌കാരം സംഗീതജ്ഞരായ പാറശാല ബി പൊന്നമ്മാൾ, ഡോ. ടി വി ഗോപാലകൃഷ്ണൻ എന്നിവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകും.
പ്രധാന വാർത്തകൾ
 Top