29 July Thursday
എട്ട്‌ പഞ്ചായത്തിൽ പുതിയ രോഗികളില്ല

കുറയുന്നു; തുടരണം കരുതൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021
 
ആലപ്പുഴ
ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗസ്ഥിരീകരണ നിരക്കിലും കുറവ്‌. കഴിഞ്ഞ ദിവസങ്ങളിൽ പടിപടിയായി കണ്ട കുറവാണ്‌ ഞായറാഴ്‌ചയിലും പ്രതിഫലിച്ചത്‌.  രോഗമുക്തരുടെ എണ്ണത്തിൽ  വർധനയുണ്ട്‌.  
 ഞായറാഴ്‌ച 638 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 844 പേർ രോഗമുക്തരായി. 8.38 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. ശനിയാഴ്‌ച 796 ഉം വെള്ളിയാഴ്‌ച  895 ഉം വ്യാഴാഴ്‌ച 954 ഉം ആയിരുന്നു രോഗികൾ.  ശനിയാഴ്‌ച 8.98 ഉം വെള്ളിയാഴ്‌ച 9.10 ഉം വ്യാഴാഴ്‌ച 10.26  ഉം ആയിരുന്നു രോഗസ്ഥിരീകരണ നിരക്ക്. എട്ട്‌ പഞ്ചായത്തിൽ പുതിയ രോഗികളില്ല. ആല, ചമ്പക്കുളം, ചേപ്പാട്, ചുനക്കര, മുട്ടാർ, നെടുമുടി, നീലംപേരൂർ,  വെളിയനാട് -എന്നിവയാണവ.     
  ഞായറാഴ്‌ച സ്ഥിരീകരിച്ചതിൽ 624 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  14 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 1,83,145 പേർ രോഗമുക്തരായി. ആകെ രോഗികൾ 1,90,364 ആയി. സമ്പർക്കത്തിലൂടെ രോഗം വന്നവർ ആകെ1,86,439. 9269 പേർ ചികിത്സയിലുണ്ട്. 236 പേർ കോവിഡ് ആശുപത്രികളിലും 1652 പേർ സിഎഫ്എൽടിസികളിലും ചികിത്സയിലുണ്ട്. 6297 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 196 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 521 പേരെ ഒഴിവാക്കി. 1842 പേരെ നിരീക്ഷണത്തിന് നിർദേശിച്ചു. ആകെ 28,616 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 7605 സാമ്പിളുകളാണ് ഞായറാഴ്‌ച പരിശോധനയ്‌ക്ക്‌ അയച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top