25 July Sunday
ചക്രസ്‌തംഭനം

അനങ്ങില്ല കാല്‍മണിക്കൂർ

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021
ആലപ്പുഴ
കേന്ദ്ര ബിജെപി സർക്കാരിന്റെ ഇന്ധനക്കൊള്ളയ്‌ക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ തിങ്കളാഴ്‌ച ചക്രസ്‌തംഭന സമരം നടക്കും. പകൽ 11 മുതൽ 11.15 വരെയാണ് സമരം. ഈ സമയം വാഹനങ്ങൾ എവിടെയാണോ അവിടെ നിർത്തിയിട്ടാണ് പ്രതിഷേധം. ആലപ്പുഴ നഗരത്തിലെ ജനറൽ ആശുപത്രി ജങ്ഷനിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും എവിജെ ജങ്ഷനിൽ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസും ഉദ്ഘാടനംചെയ്യും.
ജില്ലാ കോടതി പാലത്തിന് സമീപം പി പി ചിത്തരഞ്‌ജൻ എംഎൽഎ, വലിയകുളം ജങ്ഷന് സമീപം സിപിഐ എം ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ, കൈതവനയിൽ സിഐടിയു ഏരിയ സെക്രട്ടറി പി പി പവനൻ, കലക്‌ടറേറ്റ് ജങ്ഷനിൽ നഗരസഭാ ഉപാധ്യക്ഷൻ പി എസ് എം ഹുസൈൻ എന്നിവർ സമരം ഉദ്ഘാടനംചെയ്യും.
Caption : ജ
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top