05 August Thursday

ഇന്ധനവില; 
നാടെങ്ങും ഇന്ന്‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

തിരുവനന്തപുരം

ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിക്ക്‌ എതിരെ തൊഴിലാളികൾ തിങ്കളാഴ്ച പകൽ 11 മുതൽ 11.15 വരെ വാഹനം നിർത്തിയിട്ട്‌ സമരം ചെയ്യും.  സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ചക്രസ്തംഭന സമരം സ്റ്റാച്യുവിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യും.  

നഗരത്തിൽ പിഎംജി, പാളയം, പുളിമൂട്, ആയുർവേദ കോളേജ്, ഓവർബ്രിഡ്ജ്, തമ്പാനുർ, കിഴക്കേകോട്ട എന്നിവിടങ്ങളിലുൾപ്പെടെ 19 ഏരിയാ കേന്ദ്രങ്ങളിലും  സമരം നടക്കും. 

സമരം വൻ വിജയമാക്കാൻ മുഴുവൻ തൊഴിലാളികളും ജനങ്ങളും മുന്നിട്ടിറങ്ങണമെന്ന്‌ സംയുക്ത സമര സമിതി ചെയർമാൻ വി ആർ പ്രതാപനും സിഐടിയു ജില്ലാ പ്രസിഡന്റ് സി ജയൻബാബുവും അഭ്യർഥിച്ചു.

സമരത്തെ പിന്തുണച്ച് വെബ് റാലി

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിഐടിയു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മീഡിയ സെൽ വെബ് റാലി സംഘടിപ്പിച്ചു. 

സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സിഐടിയു ജില്ലാ പ്രസിഡന്റ് സി ജയൻബാബു തുടങ്ങിയവർ സംസാരിച്ചു.

 പിന്തുണയുമായി 
സോഷ്യൽ മീഡിയയും 

സമരത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയ. സിഐടിയു ജില്ലാ കമ്മിറ്റി മീഡിയ സെൽ ക്ലബ് ഹൗസിൽ സംഘടിപ്പിച്ച ചക്രസ്തംഭന പ്രതിഷേധ സെമിനാറാണ് ഐക്യദാർഢ്യ വേദിയായത്.  സി എസ് സുജാത, സി ജയൻ ബാബു, കെ എസ് സുനിൽ കുമാർ, എ കെ രമേശ്‌, വിനോദ് വൈശാഖി, എ പി ഭവിത എന്നിവർ വിഷയം അവതരിപ്പിച്ചു. ഡോ. പ്രദീപ് കുമാർ കെ എസ്, കൺവീനർ കെ ജി സൂരജ് എന്നിവർ മോഡറേറ്റർമാരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top