കണ്ണൂർ
ഡാക് മിത്ര എന്ന പേരിൽ തപാൽ ഓഫീസിലെ വിവിധ സേവനങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ വഴി നൽകി രാജ്യത്തെ തപാൽ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ തപാൽ സംയുക്ത സമര സമിതി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ജെ സി എ ചെയർമാൻ വി പി ചന്ദ്രപ്രകാശൻ അധ്യക്ഷനായി. എൻ എഫ് പി ഇ ജിഡിഎസ് യൂണിയൻ സംസ്ഥാന ട്രഷറർ പി മോഹനൻ, അനു കവിണിശേരി, കരിപ്പാൽ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പോസ്റ്റൽ ജെ സി എ കൺവീനർ സുജികുമാർ എ പി സ്വാഗതവും ദിനു മൊട്ടമ്മൽ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..