കണ്ണൂർ
സംസ്ഥാന സർക്കാർ വിമുക്തി മിഷന്റെ ഭാഗമായി എക്സൈസും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ടും സംയുക്തമായി നടത്തുന്ന ‘സേ നോ ടു ഡ്രഗ്സ് യെസ് ടു സ്പോർട്സ്' ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ജില്ലാതല ഫുട്ബോൾ ടൂർണമെന്റിൽ കണ്ണൂർ, പയ്യന്നൂർ സബ് ഡിവിഷനുകൾ ജേതാക്കളായി. കണ്ണൂർ പൊലീസ് ടർഫിൽ നടന്ന ടൂർണമെന്റിൽ ജില്ലയിലെ വിവിധ പൊലീസ് സബ് ഡിവിഷനുകളിൽനിന്ന് തെരഞ്ഞെടുത്ത 7 ടീമുകൾ പങ്കെടുത്തു. മത്സരം ഡെപ്യൂട്ടി എക്സൈസ് കമീഷണർ കെ എസ് ഷാജി ഉദ്ഘാടനം ചെയ്തു. സന്തോഷ് ട്രോഫി ടീം ഗോൾകീപ്പർ വി മിഥുൻ മുരളി മുഖ്യാതിഥിയായി. അസി. എക്സൈസ് കമീഷണർ ടി രാഗേഷ് അധ്യക്ഷനായി. കെപിഒഎ ജില്ലാ ജോ. സെക്രട്ടറി കെ രാജേഷ്, സി എച്ച് റിഷാദ്, വിമുക്തി മിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ കെ സമീർ, കെ പി രാജേഷ് , സി വി തമ്പാൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് എഡിഎം കെ കെ ദിവാകരൻ സമ്മാനം വിതരണം ചെയ്തു.
എസിപി ജസ്റ്റിൻ അബ്രഹാം, സ്പോർട്സ് കൗൺസിൽ സെക്രട്ടറി നിഷിത്ത് പാട്യം, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം അംഗം എൻ പി പ്രദീപ് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ക ണ്ണൂർ സിറ്റിയിൽനിന്ന് വി അർജുനെയും കണ്ണൂർ റൂറലിൽനിന്ന് അഭിനന്ദ് രാജീവിനെയും തെരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..