10 July Friday

ആംബുലൻസിൽ യുവതി പ്രസവിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

ആംബുലൻസിൽ പ്രസവിച്ച സിജിയുടെ കുഞ്ഞുമായി നേഴ്സ് സിൽവിയും ഡ്രൈവർ സിജിക്കുട്ടനും

 വെള്ളരിക്കുണ്ട്    

ആശുപത്രിയിലേക്കുള്ള വഴി മധ്യേ  108 ആംബുലന്‍സിൽ  യുവതി പ്രസവിച്ചു  മാലോം വാഴയിൽ കോളനിയിലെ ആലത്തടി രാഹുലിന്റെ ഭാര്യ സിജി (24)യാണ്‌  ആംബുലൻസിൽ ആണ്‍കുഞ്ഞിന് ജന്മം നൽകിയത്‌. ഗർഭിണിയായ സിജി രക്തക്കുറവ് മൂലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയെങ്കിലും ബുധനാഴ്ച രാവിലെ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ പോകാൻ   ഓട്ടോറിക്ഷയിൽ  വെള്ളരിക്കുണ്ടിലേക്ക് വരുന്നതിനിടെ കോലുങ്കാലിൽ വെച്ച്  ആംബുലൻസിലേക്ക്‌ മാറ്റി.   കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് പോകും വഴി പെരിയങ്ങാനത്ത് വെച്ചാണ് രാവിലെ പത്തരയോടെ പ്രസവിച്ചത്.  ആംബുലൻസിൽ  ഡെലിവറി കിറ്റുള്ളതിനാൽ നഴ്‌സ്‌ സിൽവി തോമസിന്റെ പരിചരണത്തിൽ  യുവതിപ്രസവിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം അമ്മയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 
 
 
പ്രധാന വാർത്തകൾ
 Top