24 June Monday

ഹമീദ് വധക്കേസ‌് പിടികിട്ടാപ്പുള്ളി 19 വർഷത്തിനുശേഷം അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019

ഏഴുടിക്കൽ ലത്തീഫ്

 തിരൂർ

പടിഞ്ഞാറേക്കരയിൽ മത്സ്യതൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ കൂട്ടായി സ്വദേശി ഹമീദ് കൊല്ലപ്പെട്ട കേസിൽ പിടികിട്ടാപ്പുള്ളിയായ ഒരു പ്രതികൂടി 19 വർഷത്തിനുശേഷം അറസ്റ്റിലായി.
പൊന്നാനി നഗരം ഏഴുടിക്കൽ ലത്തീഫിനെ (45)യാണ് തിരൂർ സിഐ അറസ്റ്റ് ചെയ്തത്. രണ്ടായിരത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പടിഞ്ഞാറെക്കരയിൽനിന്നും തമിഴ്നാട് കുളച്ചൽ സ്വദേശികൾ  കടലിൽ പോയി  മീൻ പിടിക്കുന്നതുമായി ബന്ധപ്പെട്ട് പൊന്നാനിക്കാരുമായി കടലിൽ തർക്കം  ഉണ്ടാവുകയും തുടർന്ന് പൊന്നാനിയിൽനിന്നും ഒരു സംഘം ആളുകൾ പടിഞ്ഞാറേക്കരയിൽ വന്ന് കുളച്ചൽ സ്വദേശികളും കൂട്ടായിക്കാരുമായി സംഘർഷമുണ്ടാക്കുകയുംചെയ‌്തു.  സംഘർഷത്തിൽ  കൂട്ടായി സ്വദേശി ഹമീദ്  കൊല്ലപ്പെടുകയായിരുന്നു. ഈ കേസിൽ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച പ്രതികളിൽ രണ്ട് പേരെ കഴിഞ്ഞ ദിവസം തിരൂർ ഇൻസ്പെക്ടർ പത്മരാജന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തിരുന്നു. പ്രതിയെ തിരൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി  14 ദിവസത്തേക്ക് റിമാൻഡ‌് ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top