26 June Wednesday

‘ചുവപ്പനോര്‍മകള്‍' പ്രകാശനംചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019

‘ചുവപ്പനോർമകൾ' പുസ്തകം പി കെ ശ്രീമതി എംപി സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസിന് നൽകി പ്രകാശനംചെയ്യുന്നു

മഞ്ചേരി
പ്രൊഫ. എ എൻ ശിവരാമൻ നായരുടെയും സി വിജയലക്ഷ‌്മിയുടെയും ജീവിതാനുഭവം വിവരിക്കുന്ന പുസ്തകം ‘ചുവപ്പനോർമകൾ' പ്രകാശനംചെയ്തു. മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പി കെ ശ്രീമതി എംപിയാണ‌് പ്രകാശനം നിർവഹിച്ചത‌്. പുരോഗമന കലാസാഹിത്യ  സംഘവും ജനാധിപത്യ മഹിളാ അസോസിയേഷനും ചേർന്ന് പ്രസിദ്ധീകരിച്ച കൃതി സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ‌് ഏറ്റുവാങ്ങി. പ്രൊഫ. എം എം നാരായണൻ പുസ്തകം പരിചയപ്പെടുത്തി. 1979 മുതലാണ് കമ്യൂണിസ്റ്റ് ദമ്പതികളായ  
പ്രൊഫ. എ എൻ ശിവരാമൻ നായരും സി വിജയലക്ഷ‌്മിയും മഞ്ചേരിയുടെ ഭാഗമായത്. അന്നുതൊട്ടുള്ള ജീവിതാനുഭവങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയത്. 
സിപിഐ എം ഏരിയാ സെക്രട്ടറി വി അജിത്ത്കുമാർ അധ്യക്ഷനായി. അഡ്വ. എം ഉമ്മർ എംഎൽഎ, അസൈൻ കാരാട്ട്, വി ശശികുമാർ എന്നിവർ ഉപഹാരങ്ങൾ നൽകി. പി കെ സൈനബ, എം പി ഇസ്ഹാഖ് കുരിക്കൾ, പ്രൊഫ. പി ഗൗരി, അഡ്വ. പി എം സഫറുള്ള, പാലക്കീഴ് നാരായണൻ, സി വാസുദേവൻ, വി ശശികുമാർ, ഡി പ്രദീപ്കുമാർ, ജോർജ‌് കെ ആന്റണി, ഐ ടി നജീബ്, ഡോ. എ മുഹമ്മദ് എന്നിവർ സംസാരിച്ചു. ബഷീർ ചുങ്കത്തറ സ്വാഗതവും അഡ്വ. കെ ഫിറോസ്ബാബു നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top