27 May Monday

കോൺഗ്രസ‌് നേതാവ് സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
കായംകുളം 
യൂത്ത് കോൺഗ്രസ് കായംകുളം ബ്ലോക്ക് സെക്രട്ടറിയും സേവാദൾ കണ്ടല്ലൂർ മണ്ഡലം ചെയർമാനുമായ രതീഷ് കുളക്കയിൽ സിപിഐ എമ്മിൽ ചേർന്നു. എൽഡിഎഫ് കണ്ടല്ലൂർ മേഖലാ റാലിയുടെ ഭാഗമായി പുല്ലുകുളങ്ങരയിൽ നടന്ന യോഗത്തിൽ ടി കെ ദേവകുമാർ മാലയിട്ട‌് സ്വീകരിച്ചു. യോഗം ടി കെ ദേവകുമാർ ഉദ്ഘാടനംചെയ‌്തു. എ ശോഭ അധ്യക്ഷയായി. പി ഗാനകുമാർ, എ എ റഹീം, കണ്ടല്ലൂർ ശങ്കരനാരായണൻ, നിസാർ കാക്കോന്തറ, ബി അബിൻഷാ, എ വി രഞ‌്ജിത്ത്, എം പുഷ‌്കരൻ, എ അജിത്ത്, സുഭാഷ് ബാബു എന്നിവർ സംസാരിച്ചു.  യുഡിഎഫ്‌‐ ബിജെപി ബന്ധത്തിൽ പ്രതിഷേധിച്ച്‌ ജില്ലയിൽ നിരവധി കോൺഗ്രസുകാരാണ്‌ സിപിഐ എമ്മിനൊപ്പം ചേരുന്നത്‌.
പ്രധാന വാർത്തകൾ
 Top