20 May Monday
താപനില ഉയരും

സൂര്യാതപത്തിന‌് സാധ്യത

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
 
ആലപ്പുഴ
വേനൽ മഴയെത്തിയെങ്കിലും ജില്ലയിൽ വീണ്ടും സൂര്യാതപ മുന്നറിയിപ്പ‌്. ഞായറാഴ‌്ച ഉയർന്ന താപനില ശരാശരിയിൽ നിന്നും രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതിനാലാണ‌് മുന്നറിയിപ്പ്. പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം കയ്യിൽകരുതണം. ശുദ്ധജലം കുടിക്കുക. മദ്യം, കാപ്പി, ചായ എന്നിവ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ‌്ത്രങ്ങൾ ധരിക്കുക. അവധിക്കാലത്ത് വിനോദ യാത്ര നടത്തുന്നവർ നേരിട്ട് തീവ്രമായ ചൂടേൽക്കാത്ത തരത്തിൽ സമയം ക്രമീകരിക്കുക. 
കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധചെലുത്തണം. അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനമൊരുക്കാൻ അതാത് പഞ്ചായത്ത് അധിക‌ൃതരും അങ്കണവാടി ജീവനക്കാരും ശ്രദ്ധിക്കണം. പകൽ പുറത്തിറങ്ങുമ്പോൾ കുട ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top