20 May Monday

‘ഇനി ഈ കൈകൊണ്ട‌്‌ കോൺഗ്രസിനും ബിജെപിക്കും വോട്ടില്ല’

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
തൃശൂർ> ‘ഇനി ഈ കൈകൊണ്ട‌്‌ കോൺഗ്രസിനും ബിജെപിക്കും വോട്ടില്ല’. ഞങ്ങളെ പ്പോലുള്ള‌ തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്താൻ എല്ലാക്കാലത്തും കൂടെനിന്ന‌്‌ സഹായിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി രാജാജി മാത്യു തോമസിന്റെ വിജയം സുനിശ്ചിതമാക്കാനുള്ള  പ്രവർത്തനത്തിലാണ‌്‌  ആനപ്പാറ കരിങ്കൽ തൊഴിലാളി സഹായ സഹകരണ സംഘം തൊഴിലാളികൾ.  മോഡി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളേയും അതേ നയങ്ങളെ പിന്തുണയ‌്ക്കുന്ന  കോൺഗ്രസിനേയും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനായി ഇത്തവണ വോട്ട‌് രേഖപ്പെടുത്തും.
 
ബിജെപി ഭരണത്തിൽ വർഗീയതയും അഴിമതിയും വ്യാപകമായി. വീണ്ടും ബിജെപി അധികാരത്തിൽ വന്നാൽ രാജ്യം തന്നെ  തകരും. ഇന്ത്യയുടെ മതേതരത്വവും നന്മയും ഉയർത്തിപ്പിടിക്കാൻ ഇടതുപക്ഷത്തിന‌് മേധാവിത്വമുള്ള മതേതര സർക്കാർ  രാജ്യത്ത‌് അധികാരത്തിൽ വരണമെന്ന‌് തൊഴിലാളികളായ ടി ജി രാജേഷ‌്, കെ കെ ഷൈലജ, എം എം സുമതി, കെ ജി ജോസ‌്, എം എം സുമതി, എം ടി അശോകൻ തുടങ്ങിയവർ പറഞ്ഞു. ആനപ്പാറ കരിങ്കൽ തൊഴിലാളി സഹായ സഹകരണ സംഘത്തിൽ 84 തൊഴിലാളികളുണ്ട‌്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പരിശ്രമത്തിന‌് കരുത്ത‌് നൽകുന്നത‌് എൽഡിഎഫ‌് സർക്കാരാണ‌്. ഞങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസവും ചികിത്സവും മറ്റും ഇടതുഭരണത്തിൽ സുരക്ഷിതമാണ‌്. ഇത്തരത്തിലുള്ള ഭരണ സംവിധാനം  രാജ്യത്തും വരണമെന്ന‌് തൊഴിലാളികൾ ഒന്നടങ്കം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top