09 December Monday

ചുവപ്പിന്‍ പൂരം

സ്വന്തം ലേഖകൻUpdated: Sunday Apr 21, 2019
 
തൃശൂർ
ചെങ്കൊടിച്ചന്തവും വാദ്യങ്ങളുടെ ഇരമ്പവുമായി ആയിരങ്ങൾ അണിനിരന്ന ഇരുചക്രറാലിയോടെ രാജാജി ജനമനസ്സുകൾക്കൊപ്പം നഗരവീഥികൾ കീഴടക്കി. തൃശൂർ നഗരത്തെ ചുവപ്പിന്റെ പൂരമാക്കിയ റോഡ്ഷോ തൃശൂർ മണ്ഡലം ഇടതുപക്ഷത്തുതന്നെയെന്ന പ്രഖ്യാപനമായി. 
വാദ്യവും അനൗൺസുമെന്റുമായി മുപ്പതോളം വാഹനങ്ങളാണ് റോഡ്ഷോയുടെ മുൻനിരയിൽ അണിനിരന്നത‌്. തമ്പോറ്, ചെണ്ട , നാസിക്ഡോൾ തുടങ്ങിയ വാദ്യങ്ങളുമായി എൽഡിഎഫ് പ്രവർത്തകർതന്നെയാണ്  അണിനിരന്നത്. തുറന്ന വാഹനത്തിൽ സ്ഥാനാർഥി രാജാജി മാത്യു തോമസ് സഞ്ചരിച്ചു.  അതിനുപിറകിലാണ് അടയാളമായ അരിവാളും ധാന്യക്കതിരും  കൊടികളുമേന്തി സ്ത്രീകളുൾപ്പെടെ ആയിരങ്ങൾ അണിനിരന്നത്.  മൂന്നുകിലോമീറ്റർ ദൂരത്തിൽ റോഡ്ഷോ നിരന്നു. വോട്ടർമാരെ അഭിവാദ്യംചെയ്താണ് സ്ഥാനാർഥി സഞ്ചരിച്ചത്. വഴിനീളെ ജനങ്ങൾ സ്ഥാനാർഥിയെ  വരവേറ്റു. മുദ്രാവാക്യം വിളികളുമായും പടക്കംപൊട്ടിച്ചും പുഷ്പം വിതറിയും  ഉത്സവമാക്കി.  വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും വഴിയാത്രക്കാരും സ്ഥാനാർഥിക്ക് അഭിവാദ്യമേകി.
ഇരിങ്ങാലക്കുട മണ്ഡലത്തിലെ ആളൂർ പഞ്ചായത്തിലെ കൊമ്പൊടിഞ്ഞാമാക്കലിൽ തൃശൂർ ലോക‌്സഭാ തെരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് കെ കെ രാമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രൊഫ. കെ യു അരുണൻ എംഎൽഎ അധ്യക്ഷനായി. കല്ലേറ്റുങ്കര, പുല്ലൂർ മാർക്കറ്റ്, കോലോത്തുംപടി,ഐക്കരകുന്ന്, എടക്കുളം, എതിരിഞ്ഞി, ചെട്ടിച്ചാൽ, കാട്ടൂർ തേക്കുംമൂല, താണിശേരി, കിഴുത്താണി,കുട്ടംകുളം, ഠാണ, മാപ്രാണം വഴി പുതുക്കാട് മണ്ഡത്തിലേക്ക് കടന്നു. തുടർന്ന് നെടുമ്പാൾ, തൊട്ടിപ്പാൾ, നെല്ലായി, കോടാലി, മുപ്ലിയം, വരന്തരപ്പിള്ളി, അളഗപ്പനഗർ, മാവിൻചോട്, കല്ലൂർ, പുതുക്കാട്, കടലാശേരി, വല്ലച്ചിറ, തലോർ വഴി ഒല്ലൂർ മണ്ഡലത്തിലേക്ക് കടന്നു. 
ഉച്ചക്കുശേഷം കൂർക്കഞ്ചേരിയിൽനിന്ന് പര്യടനം തുടങ്ങി. നൂറുകണക്കിന് ബൈക്കുകൾക്കൊപ്പം 15 സെറ്റ് വാദ്യങ്ങളും 15 അനൗൺസ‌്മെന്റ് വാഹനങ്ങളുമായാണ് ഒല്ലൂരിൽ വരവേറ്റത്. ചിയ്യാരം, ഒല്ലൂർ, മരത്താക്കര, ഇളംതുരുത്തി, പുത്തൂർ, കുരിശുംമൂല,വലക്കാവ്, കണ്ണാറ, പീച്ചി റോഡ്, ചിറക്കേക്കോട് എന്നിവിടങ്ങളിലെ പര്യടനശേഷം  മണ്ണുത്തിയിൽനിന്ന‌് തൃശൂർ മണ്ഡലത്തിലേക്ക് കടന്നു. മണ്ണുത്തിയിൽ നിന്നും സ്വീകരിച്ച് സ്വരാജ് റൗണ്ടിലേക്ക് കടന്നതോടെ ജനപ്രവാഹമായി. റൗണ്ട‌് ചുറ്റി പാലസ് ഗ്രൗണ്ടിൽ സമാപിച്ചു. മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥ്, വി എസ് സുനിൽകുമാർ, സി എൻ ജയദേവൻ എംപി, ലോക‌്സഭാ തെരഞ്ഞെടുപ്പു കമ്മിറ്റി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ,  ട്രഷറർ കെ കെ വത്സരാജ്, കെ രാജൻ എംഎൽഎ തുടങ്ങി എൽഡിഎഫ് നേതാക്കളും പ്രവർത്തകരും യാത്രയിൽ അണിനിരന്നു.  
 ഞായറാഴ്ച രാവിലെ എട്ടിന് മണലൂർ മണ്ഡലത്തിലെ   കേച്ചേരി, ചൊവ്വല്ലൂർപടി, പാലാ ബസാർ, മാമ ബസാർ,കാഞ്ഞാണി,അന്തിക്കാട് വഴി നാട്ടിക മണ്ഡലത്തിലേക്ക് പ്രവേശിക്കും.  അന്തിക്കാട്, പെരിങ്ങോട്ടുകര,  ചാഴൂർ, ആലപ്പാട്, അമ്മാടം, പാലയ്ക്കൽ, ആനക്കല്ല്, പൂച്ചിന്നിപ്പാടം, രാജാകമ്പനി, എട്ടുമന, ചിറയ്ക്കൽ, പെരിങ്ങോട്ടുകര മൂന്നുംകൂടിയ വഴി, തൃപ്രയാർ കിഴക്കേ നട വഴി ഗുരുവായൂർ മണ്ഡലത്തിലേക്ക് പ്രവേശിക്കും. തുടർന്ന‌് ഏങ്ങണ്ടിയൂർ, ഒരുമനയൂർ, കടപ്പുറം, ചാവക്കാട്,പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട്, തമ്പുരാൻപടി, കോട്ടപ്പുറം, ഗുരുവായൂർ കിഴക്കേനട വഴി ചാവക്കാട് ചുവപ്പുക്കടലായി സമാപിക്കും.
പ്രധാന വാർത്തകൾ
 Top