30 May Tuesday

തണ്ണീർപ്പന്തൽ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023
വർക്കല
മണമ്പൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ തണ്ണീർപ്പന്തൽ സ്ഥാപിച്ചു. മണമ്പൂർ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, സബ
് രജിസ്ട്രാർ ഓഫീസ് എന്നിവിടങ്ങളിലെത്തുന്ന പൊതുജനങ്ങളുടെ ദാഹശമനത്തിനായാണ് പഞ്ചായത്തിനുമുന്നിൽ തണ്ണീർപ്പന്തൽ ഒരുക്കിയിട്ടുള്ളത്. മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എ നഹാസ് ഉദ്ഘാടനം ചെയ്തു.
    ബാങ്ക് വൈസ് പ്രസിഡന്റ്‌ എസ് രാജേന്ദ്രൻ നായർ അധ്യക്ഷനായി. ബാങ്ക് അസി. സെക്രട്ടറി വി സുധീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ലിസി വി തമ്പി, പഞ്ചായത്തംഗങ്ങളായ  പി സുരേഷ് കുമാർ, മുഹമ്മദ് റാഷിദ്, ബീജ ഷൈജു, ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എ എം സാബു, എം എസ് സുഷമ, ജാനറ്റ് ഷിബു, മാടപ്പള്ളികോണം സാബു എന്നിവർ സംസാരിച്ചു.
കിളിമാനൂർ
 സഹകരണവകുപ്പ് ആരംഭിച്ച തണ്ണീർപ്പന്തൽ നാവായിക്കുളം ഫാർമേഴ്സ് വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നാവായിക്കുളത്ത് ആരംഭിച്ചു. ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് 
എസ് ഹരിഹരൻ പിള്ള നിർവഹിച്ചു. 
ബോർഡ് അംഗങ്ങളായ ജി വിജയകുമാർ, ബഷീർ, ദിലീപ് കുമാർ, മോഹൻ ദാസ്, ലിനി എന്നിവർ സന്നിഹിതരായിരുന്നു. സംഘം സെക്രട്ടറി 
 ബി എസ് ജയശ്രി നന്ദി പറഞ്ഞു.എല്ലാ ദിവസവും രാവിലെ 11 മുതൽ ഉച്ചയ്‌ക്ക് 3വരെ സംഭാരം, ഒആർഎസ് ലായനി, കുടിവെള്ളം എന്നിവ സൗജന്യമായി നാവായിക്കുളം ഫാർമേഴ്സ് വെൽഫെയർ  സൊസെറ്റിയുടെ സഹകരണ തണ്ണീർപ്പന്തലിൽ ലഭ്യമാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top