02 December Wednesday

നാ-ലര കിലോ- കഞ്ചാവുമായി 4 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
തൃശൂർ
വിൽപ്പനക്കായി കൊണ്ടുവന്ന 4.450 കിഗ്രാം കഞ്ചാവുമായി നാലുപേരെ വെസ്റ്റ് പൊലീസ് പിടികൂടി. 
ചൊവ്വൂർ നെടുങ്ങാട്ടിൽ മിഥുൻ (21), പത്തനംതിട്ട എറാടിമംഗലം വില്ലേജ് ഉണ്ണികലായിൽ രാഹുൽ (23), പട്ടാമ്പി കൊണ്ടൂർക്കര പറമ്പിൽ മുഹമ്മദ് അലി (23), മുവാറ്റുപുഴ പേഴക്കപ്പുള്ളി തണ്ടിയേക്കൽ ഷാമോൻ (23) എന്നിവരെയാണ് വെസ്റ്റ്  സിഐ സലീഷും സംഘവും പിടികൂടിയത്.  
അരണാട്ടുകര ചണ്ടിപ്പുലിപ്പാടത്തിനു സമീപത്തുനിന്നും അന്നനാട്  പാർക്ക് ചെയ്തിരുന്ന പ്രതികളുടെ കാറിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. അഞ്ചാം പ്രതി റിച്ചു എന്നയാൾ ഓടി രക്ഷപ്പെട്ടു.   
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top